in ,

CryCry AngryAngry LOVELOVE OMGOMG LOLLOL

ഒടുവിൽ ആരാധകരുടെ പ്രിയ സൂപ്പർ താരത്തിനെയും കേരള ബ്ലാസ്റ്റേഴ്‌സ് കൈവിട്ടു..

ഒട്ടേറെ ദിവസങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ ലെഫ്റ്റ് ബാക്ക് താരം നിഷു കുമാർ ബ്ലാസ്റ്റേഴ്‌സ് വിടുന്നതായുള്ള വാർത്തകൾ വരാൻ തുടങ്ങിയിട്ട്. താരത്തെ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ വന്നത്.

അപ്പോൾ തന്നെ താരത്തെ വിട്ടുകൊടുക്കുന്നതിനുള്ള എതിർപ്പ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ സാമൂഹ്യ മാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ നിഷു കുമാറിന്റെ ട്രാൻസ്ഫറിനെ കുറിചുള്ള ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുകയാണ്.

ഒരു വർഷത്തെ ലോൺ കരാറിൽ ഈസ്റ്റ്‌ ബംഗാൾ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ്. ഈസ്റ്റ് ബംഗാൾ തന്നെയാണ് ഈ കാര്യം ഔദ്യോഗിമായി അറിയിച്ചത്. ഇതോടെ മികച്ചൊരു പ്രതിരോധ താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ വിട്ടുകൊടുത്തത്.

2020ൽ ബംഗളുരു എഫ്സിയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം ബ്ലാസ്റ്റേഴ്‌സിനായി 37 മത്സരങ്ങളിൽ പന്ത് തട്ടിയിട്ടുണ്ട്. അതിനുപ്പരി ഒരു ഗോളും താരം ബ്ലാസ്റ്റേഴ്‌സിനായി നേടിയിട്ടുണ്ട്.

എന്തിരുന്നാലും നിഷു കുമാറിന് പകരം അടുത്ത സീസണിലേക്ക് മറ്റൊരു മികച്ച താരത്തെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുമെന്ന പ്രതിക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

സഹലിന് വേണ്ടി മുംബൈ സിറ്റിക്ക് പിന്നാലെ മോഹൻ ബഗാനും വന്നു, ബ്ലാസ്റ്റേഴ്‌സ് കൈവിടുമോ??

റൊണാൾഡോ ഒന്നാമൻ; മെസ്സിയുടെ സ്ഥാനം അഞ്ചാമത്