2023-2024 സീസണിലേക്കുള്ള ഇന്ത്യൻ ഫുട്ബോൾ സീസണിന് തുടക്കം കുറിക്കാൻ പോകുകയാണ്, അടുത്ത സീസണിലേക്ക് വേണ്ടി മികച്ച ട്രാൻസ്ഫർ നീക്കങ്ങൾ ഉൾപ്പടെ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഉൾപ്പടെയുള്ള ഇന്ത്യൻ ക്ലബ്ബുകൾ പുതിയ സീസണിനെ സ്വീകരിക്കാൻ തയ്യാറാണ്.
ട്രാൻസ്ഫർ മാർക്കറ്റ് ഓപ്പൺ ആയി കിടക്കുന്നതിനാൽ നിരവധി ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് ഫോർവേഡിന് വേണ്ടി ഐഎസ്എലിലെ നിരവധി ക്ലബ്ബുകൾ രംഗത്തുണ്ട് എന്നാണ്.
റോഡ്രി റിയോസ് എന്ന സ്പാനിഷ് സൂപ്പർ താരത്തിന് വേണ്ടി ഐഎസ്എലിൽ നിനുമുള്ള നാല് ക്ലബ്ബുകൾ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്, നേരത്തെയും ഐഎസ്എലിൽ നിന്നുമുള്ള ക്ലബ്ബുകൾ താരത്തിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.
എഫ്സി ബാഴ്സലോണ ബി ടീം, സെവിയ്യ തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച റോഡ്രി റിയോസ് സ്പെയിനിന്റെ അണ്ടർ 21 ടീം താരമായിരുന്നു. നിലവിൽ സ്പെയിനിലെ ഒരു ക്ലബിന് വേണ്ടി കളിക്കുന്ന 33-കാരനായ താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഈ മുന്നേറ്റനിര സൂപ്പർ താരത്തിന്റെ സൈനിങ് പൂർത്തീകരിക്കാൻ ഇന്ത്യൻ ക്ലബ്ബുകൾക്ക് അവസാനത്തിൽ കഴിയുമോയെന്ന് കണ്ടറിയണം. സ്പെയിനിലെ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച് പരിചയമുള്ള താരമാണ് റോഡ്രി റിയോസ്.