in ,

LOVELOVE LOLLOL

എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരം ബ്ലാസ്റ്റേഴ്‌സ് വിട്ടുപോയി..

2019 മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ റിസർവ് ടീം അംഗമായിരുന്ന ആയുഷ് അധികാരി ടീമിടുന്നതായി കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി അനൗൺസ് ചെയ്തിരുന്നു. 22 വയസ്സ് മാത്രം പ്രായമുള്ള താരത്തിന് ചെന്നൈ യിൻ എഫ്സി ആണ് സ്വന്തമാക്കിയത്.

2019 മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ റിസർവ് ടീം അംഗമായിരുന്ന ആയുഷ് അധികാരി ടീമിടുന്നതായി കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി അനൗൺസ് ചെയ്തിരുന്നു. 22 വയസ്സ് മാത്രം പ്രായമുള്ള താരത്തിന് ചെന്നൈ യിൻ എഫ്സി ആണ് സ്വന്തമാക്കിയത്.

റിപ്പോർട്ടുകൾ പ്രകാരം മൂന്നുവർഷത്തെ കരാറിലാണ് ആയുഷ് അധികാരിയെ സ്വന്തമാക്കിയത്. ഏകദേശം 50 ലക്ഷം രൂപയാണ് ആയുഷ് അധികാരിയുടെ ട്രാൻസ്ഫറിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ ഫീയായി നേടുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ടീം വിടുന്നതായി ഒഫീഷ്യലി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആയുഷ് അധികാരി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ടീമിനും ക്ലബ്ബിനും എല്ലാം നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട് ഇതുവരെ തന്നോടൊപ്പം പ്രവർത്തിച്ച എല്ലാവർക്കും ആയുഷ് അധികാരി നന്ദി പറഞ്ഞു.

“2019മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി, എന്റെ എല്ലാ സമയത്തും നിങ്ങൾ നൽകിയ പിന്തുണക്കും നന്ദി. ഒരു പ്രഫഷണൽ ഫുട്ബോളർ എന്ന നിലയിൽ കരിയറിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതുണ്ട്. എന്റെ ഒപ്പം പ്രവർത്തിച്ച എല്ലാ താരങ്ങളോടും സ്റ്റാഫുകളോടും ടീമിനോടും ആരാധകരോടും വീണ്ടും ഞാൻ നന്ദി പറയുകയാണ്.” – ആയുഷ് അധികാരി പറഞ്ഞു.

ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച ഇന്ത്യൻ സൈനിങ്ങുകൾ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ പല താരങ്ങളും ടീം വിടുന്ന കാഴ്ചയാണ് ആരാധകർ കാണുന്നത്. ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനുമുമ്പ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സൈനിങ്ങുകൾ പൂർത്തിയാകും എന്ന് പ്രതീക്ഷ ബ്ലാസ്റ്റേഴ്സ് ആരാധകർക്കുണ്ട്.

‘ലാറ്റിൻ അമേരിക്ക, ആഫ്രിക്ക തുടങ്ങി മികച്ച വിദേശകളിക്കാരെ കിട്ടുന്നിടത്തെല്ലാം ബ്ലാസ്റ്റേഴ്‌സ് സ്കൗട്ടിങ് ഉണ്ടാകും.’

ലൂണയോടൊപ്പം കളിക്കാൻ വരാമെന്ന് അൽവാരോ വസ്കസ്, ലൂണയും കാത്തിരിക്കുന്നു..