in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ബ്ലാസ്റ്റേഴ്സിന് എട്ടിന്റെ പണി കൊടുത്ത് എഫ്സി ഗോവ അവസരം മുതലെടുത്തു?

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമാക്കി ഓരോ സീസണിനെയും വരവേൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വരുന്ന പത്താം സീസണിനെയും ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമാക്കി ഓരോ സീസണിനെയും വരവേൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വരുന്ന പത്താം സീസണിനെയും ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

കിടിലൻ സൈനിങ്ങുകൾ നടത്തി എല്ലാ ട്രാൻസ്‌ഫർ വിൻഡോയിലും പുതുതാരങ്ങളെ ടീമിലെത്തിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇത്തവണയും ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്.

എഫ്സി ഗോവയുടെ ഇന്ത്യൻ താരമായ ഐബൻ ദോഹലിങ്ങിനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന് വേണ്ടി ചർച്ചകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ശക്തമായി വന്നിരുന്നു.

എന്നാൽ എഫ്സി ഗോവയുമായി നിലവിൽ കരാർ പുതുക്കിയിട്ടുള്ള 27-വയസുകാരനായ ഐബൻ ദോഹലിങ്ങിനെ സ്വന്തമാക്കണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് നല്ലൊരു ട്രാൻസ്ഫർ ഫീ ഗോവക്ക് നൽകേണ്ടി വരും.

ട്രാൻസ്ഫർ ഫീ മുടക്കി ഈ വിങ്ബാക്ക്+സെന്റർ ബാക്ക് താരത്തിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാകുമോയെന്നാണ് ആരാധകർ ചോദിക്കുന്നത്. നല്ല താരങ്ങളെ ടീമിലെത്തിക്കാൻ ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീ മുടക്കി ഐബനെ സ്വന്തമാക്കാനുള്ള സാധ്യതകളും ഏറെയാണ്.

ഡോണിക്ക് വേണ്ടി പണം വാരി വീശിയെറിയാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്ന് റൂമറുകൾ..

3 പേരെ ഒഴിവാക്കുന്നു; അടുത്ത സീസണിൽ ഇവർ രാജസ്ഥാനൊടോപ്പ മുണ്ടാവില്ല