in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

തീയായി ആളികത്തി ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ട്രാൻസ്ഫർ ഹൈജാക്കിങ്???

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണയും സീസണിലെ കിരീടങ്ങൾ ലക്ഷ്യമിട്ടുകൊണ്ടാണ് കളിക്കാൻ ഇറങ്ങുന്നത്, ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുന്നതിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സിന് നിരവധി താരങ്ങളെയാണ് ടീമിലേക്ക് സൈൻ ചെയ്തു കൊണ്ടുവരേണ്ടത്.

റിപ്പോർട്ട് പ്രകാരം ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായി ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി രംഗത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഒരു ഇന്ത്യൻ താരത്തിന്റെ സൈനിങ് പൂർത്തീകരിക്കുകയാണ്. ഈ ട്രാൻസ്ഫർ വിൻഡോയിൽ നേരത്തെ മുതൽക്കേ തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന ട്രാൻസ്ഫർ താരത്തിന്റെ പേരാണ് ഇഷാൻ പണ്ഡിത.

ജംഷഡ്പൂര് എഫ്സിയുമായി കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി തുടരുന്ന ഇരുപത്തിയാറുകാരനായ ഇന്ത്യൻ താരത്തിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത് ഉണ്ടെന്ന് നേരത്തെ മുതൽ തന്നെ ട്രാൻസ്ഫർ റൂമറുകൾ വന്നിരുന്നു. നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇഷാൻ പണ്ഡിതയുടെ സൈനിങ് കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.

2024 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിൽ സൂപ്പർതാരത്തിനെ സ്വന്തമാക്കാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈസ്റ്റ് ബംഗാൾ ചെന്നൈയിൻ എഫ്സി തുടങ്ങിയ ക്ലബ്ബുകളുടെ വെല്ലുവിളികൾ മറികടന്നു കൊണ്ടാണ് ഇഷാൻ പണ്ഡിതയെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. താരവും ബ്ലാസ്റ്റേഴ്സും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ടെന്നും സൈനിങ്ങിന്റെ കാര്യത്തിൽ പേപ്പർ വർക്കുകൾ മാത്രമാണ് അവശേഷിക്കുന്നത് എന്നുമാണ് റിപ്പോർട്ടുകൾ.

ആരാധകരെ ശാന്തരാകുവിൻ?ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് അൽപ്പം സമയത്തിനുള്ളിൽ തീരുമാനമാകും??

ഇഷാൻ പണ്ഡിതയെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്?…