in

LOVELOVE LOLLOL OMGOMG AngryAngry CryCry

ടോപ് ലെവൽ, കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു..

ഓഗസ്റ്റ് 31 ന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അവസാന വിദേശ താരത്തിന്റെ പ്രഖ്യാപനം നടത്തുമെന്നത് ഉറപ്പാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ സൈനിങ് പ്രഖ്യാപനം കാത്തിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷകൾ ഏറെ നൽകുന്ന വാർത്തയുമായി ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് എഡിറ്ററായ മാർക്കസ് മെർഗുൽഹോ.

കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരമായി വരാൻ പോകുന്നത് ഒരു കിടിലൻ പ്ലയെർ ആയിരിക്കുമെന്ന് നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബുമായി ബന്ധപ്പെട്ടവർ പറഞ്ഞിരുന്നു.

യൂറോപ്യൻ ഫുട്ബോൾ രാജ്യമായ സ്പെയിനിൽ നിന്നുള്ള 3 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിട്ടുണ്ടെന്നും, അതിൽ രണ്ട് താരങ്ങൾ ടോപ് ലെവലിൽ കളിക്കുന്ന മികച്ച താരങ്ങളുമാണെന്നാണ് മാർക്കസ് മെർഗുൽഹോ പറഞ്ഞത്. മൂന്നാമത്തെ താരത്തെ കുറിച്ച് തനിക്ക് അധികം ഡീറ്റെയിൽസ് അറിയാൻ കഴിഞ്ഞിട്ടില്ലെന്നും മാർക്കസ് കൂട്ടിച്ചേർത്തു.

Marcus mergulho

കൂടാതെ ഇതിൽ ഏതെങ്കിലും ഒരു താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുമെന്ന കാര്യത്തിൽ തനിക്ക് ഉറപ്പ് നൽകാൻ കഴിയില്ലെന്ന് മാർകസ് പറഞ്ഞു. ഓഗസ്റ്റ് 31 ന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അവസാന വിദേശ താരത്തിന്റെ പ്രഖ്യാപനം നടത്തുമെന്നത് ഉറപ്പാണ്.

കാത്തിരിപ്പിന് വിരാമം, മലയാളി താരം ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിൽ

ആരാധകർക്ക് സന്തോഷ വാർത്ത; ഐഎസ്എല്ലിലെ രണ്ടും മിന്നും ഇന്ത്യൻ താരങ്ങൾ വിദേശ ലീഗിലേക്ക്