ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് വേണ്ടി ഓരോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും വലിയ തയ്യാറെടുപ്പുകൾ തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്, സൈനിങ്ങുകളുടെ കാര്യത്തിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ അല്പം പിന്നോട്ട് ആണെങ്കിലും കേരള ബ്ലാസ്റ്റേഴ്സും നിരവധി താരങ്ങളെ സൈൻ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് സമീപിക്കുന്നുണ്ട്.
ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ നേരത്തെ മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി ബന്ധപ്പെട്ടു വരുന്ന ട്രാൻസ്ഫർ റൂമറുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു എഫ് സി ഗോവയുടെ 26 വയസ്സുകാരനായ ഇന്ത്യൻ താരം ഐബൻ ഡോഹ്ളിങ്ങിന്റെത്.
ലെഫ്റ്റ് ബാക്ക്, സെന്റർ ബാക് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള സൂപ്പർതാരത്തിനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ നിലവിൽ മാർക്കസ് നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം ഐബൻ ഡോഹ്ളിങ്ങിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഈയിടെയായി ഗോവയുമായി ബന്ധപ്പെട്ടിട്ടില്ല.
ഐബൻ ഡോഹ്ലിംഗ് ഡ്യൂറൻഡ് കപ്പ് കളിക്കുവാൻ വേണ്ടിയുള്ള ഗോവ ടീമിനോടൊപ്പം കൊൽക്കത്തയിലേക്ക് പോയിട്ടുണ്ട്. സൂപ്പർ താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്താനുള്ള സാധ്യതകളും വളരെ കുറവാണ് എന്നാണ് മാർക്കസ് പറയുന്നത്. 26 കാരനായ താരത്തിനുവേണ്ടി എഫ് സി ഗോവ ആവശ്യപ്പെടുന്ന ട്രാൻസ്ഫർ തുക നേരത്തെ നൽകാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല.