ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുകയാണ്. ആദ്യം മത്സരത്തിൽ ഗോകുലം കേരളയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ ബാംഗ്ലൂർ എഫ്സിയുടെ റിസർവ് ടീമിനോട് സമനില വഴങ്ങി പുറത്തായി.
അതേസമയം ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച താരങ്ങളെ ടീമിൽ എത്തിക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് പുറത്തുവരുന്ന പ്രധാനപ്പെട്ട ട്രാൻസ്ഫർ റൂമർ അർജന്റീന താരമായ ഗുസ്താവോ ബ്ലാങ്കോയുടെതാണ്.
31 വയസ്സുകാരനായ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സ്പെയിനിൽ നിന്നും വരുമ്പോഴും ഇന്ത്യൻ മാധ്യമപ്രവർത്തകരായ മാർകസ് ഇക്കാര്യത്തിൽ സൂപ്പർ താരം ബ്ലാസ്റ്റേഴ്സിൽ വരില്ല എന്നാണ് പറയുന്നത്.
എന്നാൽ മാർക്കസിന്റെ ഈ അപ്ഡേറ്റിന് മറുപടി നൽകിക്കൊണ്ട് നേരത്തെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് അൽവാരോ വാസ്കസ് വരുമെന്ന് ട്രാൻസ്ഫർ വാർത്ത നേരത്തെ പുറത്തുവിട്ട ഹാവീ ഡയസ് രംഗത്തെത്തി. അൽവാരോ വസ്ക്കസിന്റെ സൈനിങ് കൃത്യമായി പ്രവചിച്ച ഹാവി ഡയസ് ഗുസ്താവോ ബ്ലാങ്കോയുമായി ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു. എന്തായാലും ട്രാൻസ്ഫർമാർക്കറ്റ് അവസാനിക്കുന്നതിന് മുമ്പ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരത്തിന്റെ കാര്യത്തിൽ തീരുമാനമാകും.