in ,

LOLLOL

മെസ്സിയുടെ നാട്ടുകാരന് വേണ്ടി ബ്ലാസ്റ്റേഴ്സിന്റെ ഓഫർ??കിടിലൻ നീക്കങ്ങളുമായ് ബ്ലാസ്റ്റേഴ്‌സ്?

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയൊരു വിദേശ താരത്തിന്റെ സൈനിങ് പൂർത്തിയാക്കിയത് ഒഫീഷ്യലായി ഇന്ന് പ്രഖ്യാപിച്ചിരുന്നു.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയൊരു വിദേശ താരത്തിന്റെ സൈനിങ് പൂർത്തിയാക്കിയത് ഒഫീഷ്യലായി ഇന്ന് പ്രഖ്യാപിച്ചിരുന്നു.

ഇനിയും വിദേശ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അർജന്റീനയിൽ നിന്നുമുള്ള ഒരു സ്ട്രൈക്കർക്കുവേണ്ടി ഓഫർ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്പാനിഷ് ലാലിഗ സെക്കൻഡ് ഡിവിഷൻ ലീഗിൽ കളിക്കുന്ന സ്പാനിഷ് ക്ലബായ ഐബറിന്റെ 31 കാരനായ താരത്തിനു വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയതെന്ന് സ്പെയിനിൽ നിന്നുള്ള മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു.

അർജന്റീന സ്വദേശിയായ ഗുസ്താവോ ബ്ലാങ്കോ എന്ന 31 കാരനായ സ്ട്രൈക്കർക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾ നടത്തിയത്. സ്പാനിഷ് ക്ലബ്ബുകൾ ഉൾപ്പെടെ തന്റെ കരിയറിൽ നിരവധി ക്ലബ്ബുകളുടെ ജേഴ്സി അണിഞ്ഞ താരം ബ്ലാസ്റ്റേഴ്സിൽ വരുമെന്ന കാര്യത്തിൽ ഉറപ്പ് പറയാൻ ആവില്ല.

താരത്തിനുവേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തി എന്ന വാർത്തകളാണ് വരുന്നത്. പക്ഷേ താരത്തിന്റെ സൈനിംഗ് പൂർത്തിയാക്കണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഓഫർ താരം സ്വീകരിക്കുകയാണെങ്കിൽ മാത്രമേ തുടർന്നുള്ള ട്രാൻസ്ഫർ ചർച്ചകളിലേക്ക് വഴിയൊരുങ്ങുകയുള്ളൂ.

ഇതാണ് വെടിച്ചില്ല് ഐറ്റം?ചാമ്പ്യൻസ് ലീഗ് കളിച്ച കിടിലൻ യൂറോപ്യൻ താരം ബ്ലാസ്റ്റേഴ്സിൽ ഉറപ്പിച്ചു??

വെല്ലുവിളികൾ ഏറ്റെടുക്കാൻ അവൻ തയ്യാറാണ്?ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ഇനി ഇവാൻ പൊളിച്ചടുക്കും??