വരാൻപോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിലെ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരം കളിച്ചു കഴിഞ്ഞിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. നാട്ടുകാരായ ഗോകുലം കേരളയോട് മൂന്നിനെതിരെ നാലു ഗോളുകളുടെ തോൽവിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മുൻതാരമായിരുന്ന ശ്രീക്കുട്ടൻ മത്സരത്തിൽ ഗോകുലം കേരളക്ക് വേണ്ടി നേടിയ തകർപ്പൻ ഗോൾ ശ്രദ്ധ നേടിയിരുന്നു. ഗോൾ നേടിയതിനു ശേഷം ബ്ലാസ്റ്റേഴ്സിനുള്ള പകവീട്ടൽ എന്ന് തോന്നിച്ച രീതിയിൽ ശ്രീക്കുട്ടൻ നടത്തിയ സെലിബ്രേഷനും ആരാധകർ കണ്ടതാണ്.
പിന്നീട് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഈയൊരു സെലിബ്രേഷൻ ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്നത്തെ വിജയം ഏറെ പ്രത്യേകത നിറഞ്ഞതാണ് എന്ന് ശ്രീക്കുട്ടൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഉണ്ടായിരുന്ന വിഎസ് ശ്രീക്കുട്ടന് അധികം അവസരങ്ങളൊന്നും ബ്ലാസ്റ്റേഴ്സ് ടീമിൽ നൽകിയിരുന്നില്ല.
എന്നാൽ മലയാളി താരം ഗോകുലം കേരള ജഴ്സിയിൽ നിരവധി തവണയാണ് കളിച്ചിട്ടുള്ളത്. ചുരുക്കി പറഞ്ഞാൽ മികച്ച കഴിവുള്ള താരത്തിന് അവസരങ്ങളൊന്നും നൽകാതെ ബെഞ്ചിൽ ഇരുത്തി കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് മോശം പരിഗണനയായി നൽകിയത്. ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടി അതിനുശേഷം നടത്തിയ സെലിബ്രേഷൻ ബ്ലാസ്റ്റേഴ്സിനോടുള്ള പക വീട്ടലായാണ് ആരാധകർ കാണുന്നത്.
എന്തായാലും ശ്രീക്കുട്ടന്റെ ഈ പോസ്റ്റ്ന് താഴെ പിന്തുണക്കുന്ന കമന്റുകളുമായി രംഗത്തു വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ പെരേര ഡയസ്. കേരള ബ്ലാസ്റ്റേഴ്സുമായി പ്രശ്നങ്ങളുള്ള അർജന്റീന താരമായ ഡയസ് നേരത്തെ ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിനോടുള്ള പക വീട്ടിയിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയ ഡയസ് വളരെ മനോഹരമായി പകവീട്ടൽ സെലിബ്രേഷൻ നടത്തിയതും കൊച്ചിയിൽ വെച്ച് ആരാധകർ കണ്ടതാണ്.