in ,

LOVELOVE LOLLOL CryCry AngryAngry

ജോഷുവയുടെ പകരക്കാരൻ വരുന്നു??ഇനി മുതൽ ബ്ലാസ്റ്റേഴ്‌സ് പൊളിച്ചടുക്കും ?

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ വിദേശ താരങ്ങൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈയാഴ്ച രണ്ട് വിദേശ താരങ്ങളുടെ സൈനിങാണ് പ്രഖ്യാപിച്ചത്. യൂറോപ്പിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള ഓരോ താരങ്ങളുടെ വിദേശ സൈനിംഗ് ആണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.

എന്നാൽ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഏഷ്യൻ കോട്ട സൈനിങായി ടീമിലെത്തിച്ച ഓസ്ട്രേലിയൻ താരം ജോഷുവ സൊറ്റീരിയോക്ക് പ്രീസീസൺ പരിശീലനത്തിനിടെ കൊച്ചിയിൽ വെച്ച് പരിക്ക് ബാധിച്ചിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സർജറിക്ക് വിധേയനായ താരത്തിന് അടുത്ത വർഷം വരെ പുറത്തിരിക്കേണ്ടി വരുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചതോടെ ഈ സീസൺ സൂപ്പർതാരത്തിന് നഷ്ടമാകും എന്ന് ഉറപ്പിച്ചു.

അതിനാൽ തന്നെ ജോഷുവക്ക് പകരം ഈ സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു ഏഷ്യൻ കോട്ട താരത്തിനെ കൂടി ടീമിൽ എത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. 2025 വരെ രണ്ടു വർഷത്തെ കരാറിലാണ് ജോഷുവ കേരള ബ്ലാസ്റ്റേഴ്സുമായി സൈൻ ചെയ്തിട്ടുള്ളത്. എന്തായാലും ജോഷുവക്ക് പകരമായി കേരള ബ്ലാസ്റ്റേഴ്സ് സെക്കൻഡ് സ്ട്രൈക്കർ, വിങ്ങർ എന്നീ പൊസിഷനുകളിൽ കളിക്കുന്ന താരത്തിനു വേണ്ടിയാണ് ട്രാൻസ്ഫർ മാർക്കറ്റിൽ അന്വേഷണം നടത്തുന്നത്.

ഈയൊരു പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള ജോഷുവയെക്കാൾ മികച്ച ഒരു താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ ആരാധകരുമുണ്ട്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏഷ്യൻ കോട്ട സൈനിങ്ങിനെ കൂടി കാത്തിരിക്കുകയാണ് ആരാധകർ. ഉടനെ തന്നെ ബ്ലാസ്റ്റേഴ്സ് ജോഷ്വാക്ക് പകരമായി പുതിയൊരു ഏഷ്യൻ കോട്ട താരത്തിനെ ടീമിലെത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റു ഓഫറുകളെല്ലാം വേണ്ടെന്ന് വെച്ച് ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതിന് പിന്നിൽ കാരണമുണ്ട്??

ഏറ്റവും ദുർബലരായ ടീമിനെതിരെ മാനം കാക്കാൻ ബ്ലാസ്റ്റേഴ്‌സ്, ഇതിലും തോൽക്കരുത് എന്ന് ആരാധകർ..