കേരളത്തിലുള്ള ഓരോ ഫുട്ബോൾ പ്രേമികളുടെയും സ്വപ്നമാണ് കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടുക എന്നത്. അത്തരമൊരു ആഗ്രഹം തനിക്കും ഉണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഗോകുലം കേരളയുടെ താരമായ മുഹമ്മദ് ജാസിം.
നിരവധിതവണ ഐ ലീഗിന്റെ കിരീടം നേടിയിട്ടുള്ള ഗോകുലം കേരള കേരളത്തിൽ നിന്നുള്ള ഏക ഐ ലീഗ് ടീമാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഇതുവരെ ഒരു ട്രോഫി പോലും നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഐ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ വുമൺസ് ടീമിന് പോലും ട്രോഫികൾ നേടിയാണ് ഗോകുലം കേരള തങ്ങളുടെ ശക്തി അറിയിക്കുന്നത്.
എന്തായാലും കേരളത്തിൽ ജനിക്കുന്ന ഓരോ ഫുട്ബോൾ ആരാധകന്റെയും ആഗ്രഹമാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുക എന്നത്, വരുന്ന വർഷങ്ങളിൽ തനിക്കും കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയും മുഹമ്മദ് ജാസിം പങ്കുവെക്കുന്നുണ്ട്. ഖേൽ നൗവിന് നൽകിയ ഇന്റർവ്യൂവിൽ ആണ് താരം ഇക്കാര്യം പറയുന്നത്.
” കേരളത്തിലുള്ള ഓരോ ഫുട്ബോൾ പ്രേമികളുടെയും ആഗ്രഹംകേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുക എന്നതാണ്, വരുംവർഷങ്ങളിൽ എനിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ” – മുഹമ്മദ് ജാസിം പറഞ്ഞു.