in ,

LOVELOVE

കിരീടങ്ങൾ നേടണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യേണ്ടത് ഇതുപോലെ മെന്റാലിറ്റിയുള്ള താരങ്ങളെയാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് നീക്കങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇന്ത്യൻ താരമായ ഇഷാൻ പണ്ഡിതയുടെ സൈനിംഗ്. മുന്നേറ്റ നിരക്ക് കരുത്ത് പകരാൻ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന 26 കാരനായ താരത്തിന്റെ സൈനിങ്ങിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ഏറെ ആവേശത്തോടെയാണ് സംസാരിക്കുന്നത്.

ട്രോഫികൾ നേടാൻ മത്സരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇഷാൻ പണ്ഡിതയെപ്പോലെ മെന്റാലിറ്റിയുള്ള താരങ്ങളെയാണ് വേണ്ടത് എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസ് പറഞ്ഞത്.

“തന്റെ സാന്നിധ്യം കൊണ്ടും ശാരീരികക്ഷമത കൊണ്ടും കളിയെ സ്വാധീനിക്കാനും ഏത് മത്സരത്തിന്റെയും ഗതി മാറ്റാനും കഴിവുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്ന ഒരാളാണ് ഇഷാൻ. കിരീടങ്ങൾക്കായി മത്സരിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നതിനാൽ ഇപ്പോൾ സമയം കൃത്യമാണ്, ഇതിന് ഇഷാനെപ്പോലെ മെന്റാലിറ്റിയുള്ള കളിക്കാരെ ഞങ്ങൾക്ക് ആവശ്യമാണ്.” – കരോലിസ് സ്കിൻകിസ് പറഞ്ഞു.

രണ്ടു വർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഇന്ത്യൻ താരത്തിന് 2025 വരെയാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളത്. പിന്നീട് ഒരു വർഷത്തെ കൂടി കരാർ നീട്ടാനുള്ള ഓപ്ഷനും കരാർ വ്യവസ്ഥയിൽ പറയുന്നുണ്ട്. നിലവിൽ കൊൽക്കത്തയിൽ ഉള്ള താരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പ് ക്യാമ്പിനോടൊപ്പം ജോയിൻ ചെയ്യാൻ കാത്തിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും ആവേശകരമായ ടീമായ ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തത് ശെരിയായ തീരുമാനം..

കിടിലൻ യൂറോപ്യൻ താരം ബ്ലാസ്റ്റേഴ്സിൽ വരുന്നതിനെ കുറിച്ച് ഏറ്റവും ഒടുവിൽ വന്ന അപ്ഡേറ്റ് ഇതാണ്..