in ,

LOVELOVE

ഇനി കളികൾ മാറും?കേരള ബ്ലാസ്റ്റേഴ്സിൽ കൊടുങ്കാറ്റായി വീശാൻ അവനെത്തി??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ ഇന്ത്യൻ താരങ്ങളുടെ സൈനിങ്ങുകളിൽ അവസാനം നടന്ന സൈനിംഗ് ആണ് ഇഷാൻ പണ്ഡിതയുടേത്. കഴിഞ്ഞ ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ ആയിട്ടാണ് ഇന്ത്യൻ താരത്തിന്റെ സൈനിംഗ് പ്രഖ്യാപിച്ചത്.

ടൂർണമെന്റിനു വേണ്ടി കൊൽക്കത്തിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ കാത്തു ഇഷാൻ പണ്ഡിത നേരത്തെ തന്നെ കൊൽക്കത്തയിൽ എത്തിയിരുന്നു. കൊൽക്കത്തയിൽ വെച്ച് തന്നെ മെഡിക്കൽ പൂർത്തിയാക്കിയ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാമ്പിനോടൊപ്പം ചേരുന്ന ദൃശ്യങ്ങൾ ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലകനായ ഇവാൻ വുകോമാനോവിച് ഇഷാൻ പണ്ഡിതയുടെ ട്രാൻസ്ഫറിൽ കാര്യമായ നീക്കങ്ങൾ നടത്തിയിരുന്നു. മറ്റ് ഐഎസ്എൽ ടീമുകളുടെയും വെല്ലുവിളികൾ മറികടന്നുകൊണ്ടാണ് ഫ്രീ ട്രാൻസ്ഫറിലൂടെ ഇഷാൻ പണ്ഡിതയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്.

കൊൽക്കത്തയിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം ക്യാമ്പിൽ ജോയിൻ ചെയ്ത ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം പരിശീലനം ആരംഭിക്കുകയും തുടർന്ന് ഡ്യുറണ്ട് കപ്പ് ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറാവും. സൂപ്പർ താരത്തിന്റെ സൈനിങ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരക്ക് കരുത്ത് പകരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ലെസ്‌കോവിച്ചിന് പകരം വെക്കാൻ കഴിയുന്ന വെടിച്ചില്ല് താരത്തിനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരാനുള്ള സാധ്യതകൾ ഇതാണ്??

എതിർപോസ്റ്റിലേക്ക് തീയുണ്ട പായിക്കാൻ ബ്ലാസ്റ്റേഴ്‌സ് സൈനിങ് ഒരുങ്ങികഴിഞ്ഞു?സൈനിങ് വിവരങ്ങൾ ഇങ്ങനെ.