ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൈനിങായ ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കരിയറിലെ മറ്റൊരു അദ്ധ്യായം തുടങ്ങുവാൻ കാത്തിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തതിനുശേഷം നടത്തിയ ആദ്യ പ്രതികരണത്തിലും ഇഷാൻ പണ്ഡിതയുടെ ആവേശവും ആകാംക്ഷയും ഏറെയായിരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും ആവേശകരവും പ്രിയപ്പെട്ടതുമായ ക്ലബ്ബുകളിൽ ഒന്നിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്ന് പറഞ്ഞായിരുന്നു ഇഷാൻ പണ്ഡിത തന്റെ ആദ്യ വാക്കുകൾ തുടങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്യാൻ എടുത്ത തീരുമാനം വളരെ ശരിയായിരുന്നു എന്ന് ഉറപ്പുണ്ടെന്ന് പണ്ഡിത കൂട്ടിച്ചേർത്തു.
“ഇന്ത്യയിലെ ഏറ്റവും ആവേശകരവും പ്രിയപ്പെട്ടതുമായ ക്ലബ്ബുകളിലൊന്നിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒരു കളിക്കാരനെന്ന നിലയിൽ എന്റെ കഴിവിൽ കേരള ബ്ലാസ്റ്റേഴ്സ് വിശ്വാസം പ്രകടിപ്പിച്ചതിൽ ഞാൻ വളരെ സന്തുഷ്ടനാണ്.”
“വ്യക്തിപരമായി എനിക്ക് ഇത് വളരെ നീണ്ട ട്രാൻസ്ഫർ വിൻഡോ ആയിരുന്നു, പക്ഷേ ഞാൻ ശരിയായ തീരുമാനമാണ് എടുത്തതെന്ന് എനിക്ക് ഉറപ്പുണ്ട്.” – കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി സൈൻ ചെയ്തതിനു ശേഷം ഇഷാൻ പണ്ഡിതയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.
രണ്ടു വർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഇന്ത്യൻ താരത്തിന് 2025 വരെയാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളത്. പിന്നീട് ഒരു വർഷത്തെ കൂടി കരാർ നീട്ടാനുള്ള ഓപ്ഷനും കരാർ വ്യവസ്ഥയിൽ പറയുന്നുണ്ട്. നിലവിൽ കൊൽക്കത്തയിൽ ഉള്ള താരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പ് ക്യാമ്പിനോടൊപ്പം ജോയിൻ ചെയ്യാൻ കാത്തിരിക്കുകയാണ്.