വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി പ്രീ സീസൺ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വച്ചാണ് തങ്ങളുടെ പരിശീലനം നടത്തുന്നത്, എന്നാൽ മുഖ്യ പരിശീലകനായ ഇവാൻ ആശാൻ ഇതുവരെ ടീമിനോടൊപ്പം ചേരാത്തതിനാൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ തന്ത്രപരമായ പരിശീലനങ്ങളിലേക്ക് കടന്നിട്ടില്ല.
എന്തായാലും ട്രാൻസ്ഫർ മാർക്കറ്റിലേക്ക് വരികയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് നിരവധി ഇന്ത്യൻ താരങ്ങളുടെ സൈനിങ്ങുകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിലാണ്, ഇന്ത്യൻ സൈനിങ്ങുകൾ പോലെ തന്നെ വിദേശ സൈനിങ്ങുകൾ കൂടി കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുമ്പ് പൂർത്തിയാക്കേണ്ടതുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൈനിങ്ങിന്റെ കാര്യത്തിൽ ട്രാൻസ്ഫർ മാർക്കറ്റിൽ വന്നിരുന്ന ട്രാൻസ്ഫർ റൂമർ ജംഷഡ്പൂര് എഫ്സിയിൽ നിന്നും കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയ ഇഷാൻ പണ്ഡിതയുമായുള്ളതാണ്. 25കാരനായ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് വളരെ അരികിലാണ് എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിച്ചിരുന്നത്.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരത്തിനെ സ്വന്തമാകാനുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്, കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ചെന്നൈയിൻ എഫ്സിയും താരത്തിന് വേണ്ടി രംഗത്തുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് തന്നെയാണ് ഇഷാൻ പണ്ഡിതയുടെ കാര്യത്തിൽ മുൻതൂക്കം വരുന്നത്.
സൂപ്പർതാരത്തിന്റെ സാലറി പോലെയുള്ള കാര്യങ്ങളിൽ മികച്ച ഓഫർ നൽകാനായാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് താരത്തെ വരും സീസണിലേക്ക് വേണ്ടി സ്വന്തമാക്കാനാവും. ഇഷാൻ പണ്ഡിതയുടെ സൈനിംഗ് പൂർത്തിയാക്കാനുള്ള ചർച്ചകൾ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് പോസിറ്റീവ്ആയി മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്.