ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് സെപ്റ്റംബർ മാസത്തിൽ കിക്ഓഫ് കുറിക്കുന്നതിന് മുൻപായി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും അടുത്ത സീസണിലേക്ക് വേണ്ടിയുള്ള മികച്ച താരങ്ങളെ ടീമിലേക്ക് സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.
വിദേശ സൈനിങ്ങുകൾ ഉൾപ്പെടെ ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച ഇന്ത്യൻ താരങ്ങളെ കൂടി ടീമിലെത്തിക്കാൻ ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ നിരവധി ഇന്ത്യൻ താരങ്ങളുമായി ചർച്ചകൾ നടത്തുകയാണ്.
എഫ്സി ഗോവയുടെ ലെഫ്റ്റ് ബാക്ക് താരമായ ഐബൻ ഡോഹ്ലിംഗ് കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്ന താരങ്ങളിൽ ഒരാളാണ്, നേരത്തെ മുതൽ ഐബന് വേണ്ടി ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട് എങ്കിലും എഫ്സി ഗോവ തങ്ങളുടെ താരത്തിനു വേണ്ടി നല്ലൊരു ട്രാൻസ്ഫർ തുക ആവശ്യപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങളുടെ വേഗത കുറയുകയായിരുന്നു.
2024 വരെ എഫ്സി ഗോവയുമായി കരാർ ശേഷിക്കുന്ന ഐബനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാക്കുന്നത്, ടീമിലെ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് നല്ലൊരു താരത്തിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.
ഐബന് വേണ്ടിയുള്ള ചർച്ചകൾ നന്നായിത്തന്നെ മുന്നോട്ടു പോകുന്നുണ്ടെന്നാണ് നിലവിലെ റിപ്പോർട്ടുകളിൽ നിന്നും ലഭിക്കുന്നത്, ഈ സീസണിൽ ഐബനെ സ്വന്തമാക്കണമെങ്കിൽ എഫ്സി ഗോവക്ക് ട്രാൻസ്ഫർ ഫീ നൽകേണ്ടിവരും. ഇരു ക്ലബ്ബുകളും തമ്മിൽ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ യോജിച്ചാൽ ബാക്കിയുള്ള ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേഗത കൂടും.