in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

എതിർപോസ്റ്റിലേക്ക് തീയുണ്ട പായിക്കാൻ ബ്ലാസ്റ്റേഴ്‌സ് സൈനിങ് ഒരുങ്ങികഴിഞ്ഞു?സൈനിങ് വിവരങ്ങൾ ഇങ്ങനെ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആരാധകർക്ക് ഏറെ സന്തോഷം നൽകി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തങ്ങളുടെ അടുത്ത ഇന്ത്യൻ സൈനിങ്ങ് ആയി ഇഷാൻ പണ്ഡിതയുടെ ട്രാൻസ്ഫർ ഒഫീഷ്യലി പ്രഖ്യാപിച്ചത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആരാധകർക്ക് ഏറെ സന്തോഷം നൽകി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തങ്ങളുടെ അടുത്ത ഇന്ത്യൻ സൈനിങ്ങ് ആയി ഇഷാൻ പണ്ഡിതയുടെ ട്രാൻസ്ഫർ ഒഫീഷ്യലി പ്രഖ്യാപിച്ചത്.

ജംഷെഡ്പൂര് എഫ്സികൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫി നേടിയിട്ടുള്ള 26 കാരനായ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഫ്രീ ട്രാൻസ്ഫറിൽ കൂടിയാണ് സൂപ്പർതാരത്തിനെ ടീമിൽ എത്തിക്കുന്നതും. ഇഷാൻ പണ്ഡിതക്ക് വേണ്ടി കഴിഞ്ഞ സീസണുകളിലെല്ലാം കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത് ഉണ്ടായിരുന്നു.

എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ സൈൻ ചെയ്ത ഇഷാൻ പണ്ഡിത രണ്ടു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്‌സുമായി ഒപ്പുവെച്ചതെന്നാണ് അറിയാൻ കഴിയുന്നത്. 2025 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിലാണ് ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തത്.

രണ്ടു വർഷത്തെ കരാറിനു പുറമേ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള സൗകര്യം ഇഷാൻ പണ്ഡിതയുടെ കരാർ വ്യവസ്ഥയിൽ പ്രതിപാദിക്കുന്നുണ്ട്. വരാൻ പോകുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരക്ക് കരുത്ത് പകരാൻ സൂപ്പർ താരത്തിന് മികച്ച ഫോം പുറത്തെടുക്കാൻ കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇനി കളികൾ മാറും?കേരള ബ്ലാസ്റ്റേഴ്സിൽ കൊടുങ്കാറ്റായി വീശാൻ അവനെത്തി??

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിങായി സൂപ്പർ താരം വന്നേക്കുമെന്ന് റൂമർ??അപ്ഡേറ്റ് ഇങ്ങനെ..