in ,

ട്രാൻസ്ഫർ മാർക്കറ്റിലെ ബ്ലാസ്റ്റേഴ്‌സ് വേട്ട തുടരുന്നു?ബാംഗ്ലൂരുവിൽ നിന്നുമൊരു താരത്തിനെ തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്??

അടുത്തമാസം കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള പ്രീ സീസൺ ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ പോലെയുള്ള മറ്റു ഇന്ത്യൻ ടീമുകൾ, കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ പരിശീലനം അരങ്ങേറുന്നത്.

അടുത്തമാസം കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള പ്രീ സീസൺ ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ പോലെയുള്ള മറ്റു ഇന്ത്യൻ ടീമുകൾ, കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ പരിശീലനം അരങ്ങേറുന്നത്.

അതേസമയം ട്രാൻസ്ഫർ മാർക്കറ്റിൽ നിരവധി ഇന്ത്യൻ
സൈനിങ്ങുകൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, കഴിഞ്ഞ സീസണിൽ ടീമിൽ കളിച്ച നിരവധി താരങ്ങൾ ഇത്തവണ ടീം വിട്ടതോടെ പകരം പുതിയ താരങ്ങളെ ടീമിൽ എത്തിക്കുക എന്ന വലിയൊരു വെല്ലുവിളിയാണ് ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾഡൻ ഗ്ലൗ പുരസ്കാര ജേതാവായ പ്രഭ്ശുകൻ ഗിൽ ടീം വിട്ടതോടെ പകരം മറ്റൊരു ഗോൾകീപ്പറെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേസമയം മലയാളി താരമായ സച്ചിൻ സുരേഷ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി വരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

എന്തായാലും നിലവിലെ സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു ഐഎസ്എൽ ടീമിന്റെ ഗോൾകീപ്പറെ ടീമിൽ എത്തിക്കവാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്, ബാംഗ്ലൂരു എഫ്സിയുടെ ടീമിലെ ഗോൾകീപ്പർ ആയ 23 കാരൻ ലാറ ശർമയെ സ്വന്തമാക്കാനുള്ള ചർച്ചകൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിട്ടുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

ഏകദേശം 1.2 കോടി ട്രാൻസ്ഫർ തുക വാങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഭ്ശുകൻ ഗില്‍ എന്ന യുവതാരത്തിനെ ഈസ്റ്റ് ബംഗാളിനെ നൽകിയത്, കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ച് ആദ്യ സീസണിൽ തന്നെ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കാൻ ഗില്ലിന് കഴിഞ്ഞിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച ട്രാൻസ്ഫർ സൈനിങ് വീണ്ടും ഓൺ ആയി? പ്രതീക്ഷിക്കുന്നത് കിടിലൻ സൈനിങ്?

ബ്ലാസ്റ്റേഴ്സ് വീണ്ടും മണ്ടത്തരം ആവർത്തിച്ചെന്ന് ആരാധകർ, ബ്ലാസ്റ്റേഴ്സിന്റെ ഈയൊരു നീക്കം ഞെട്ടിച്ചുകളഞ്ഞു..