ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ കളിച്ച നിരവധി താരങ്ങളാണ് ഇത്തവണ ടീം വിട്ടുപോയത്, ഭൂരിഭാഗം പേരും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള കരാർ അവസാനിച്ചുകൊണ്ട് ഫ്രീ ട്രാൻസ്ഫറിലൂടെ മറ്റു ക്ലബ്ബുകളിലേക്ക് കൂടുമാറി.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും കരാർ അവസാനിച്ചുകൊണ്ട് ഫ്രീ ഏജന്റ് ആയി മാറിയ കബ്രയെ സ്വന്തമാക്കിയതിന് പിന്നാലെ ട്രാൻസ്ഫർ ഫീ മുടക്കി നിഷു കുമാർ, ഗിൽ എന്നിവരെ കൂടി ബ്ലാസ്റ്റേഴ്സിൽ നിന്നും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരുന്നു.
എന്നാൽ കഴിഞ്ഞദിവസം ബംഗ്ലാദേശ് ആർമി ടീമിനെതിരെ നിസ്സാരമായി വിജയം നേടാവുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ സമനില വഴങ്ങിയിരുന്നു, ഡ്യൂറൻഡ് കപ്പിൽ നടന്ന ഈ മത്സരത്തിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ നിഷു കുമാർ റെഡ് കാർഡ് വാങ്ങി പുറത്ത്പോയത് ഈസ്റ്റ് ബംഗാളിന് വിനയായി.
കൂടാതെ അവസാനം നിമിഷങ്ങളിൽ കബ്രയുടെ മിസ് പാസിൽ നിന്നും ഈസ്റ്റ് ബംഗാൾ സമനില ഗോൾ വഴങ്ങിയതും തിരിച്ചടിയായി, ഗിൽ രണ്ട് തവണ സേവ് ചെയ്തെങ്കിലും ഗോൾ തടുക്കാനായില്ല. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയ താരങ്ങളുടെ പിഴവ് കാരണം ഈസ്റ്റ് ബംഗാളിന് വിജയം നേടാവുന്ന മത്സരത്തിൽ സമനിലയാണ് വഴങ്ങേണ്ടി വന്നത്.