in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബ്ലാസ്റ്റേഴ്സ് വീണ്ടും മണ്ടത്തരം ആവർത്തിച്ചെന്ന് ആരാധകർ, ബ്ലാസ്റ്റേഴ്സിന്റെ ഈയൊരു നീക്കം ഞെട്ടിച്ചുകളഞ്ഞു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് സെപ്റ്റംബർ മാസം കിക്ഓഫ് കുറിക്കാൻ ഒരുങ്ങവേ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതിയ സീസണിന് വേണ്ടി പരിശീലനത്തിലും ട്രാൻസ്ഫർ മാർക്കറ്റിലും മികച്ച ഒരുക്കങ്ങൾ നടത്താനുള്ള ശ്രമങ്ങളിലാണ്. കഴിഞ്ഞ സീസണിൽ ടീമിൽ കളിച്ചിരുന്ന നിരവധി താരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും പടിയിറങ്ങിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് സെപ്റ്റംബർ മാസം കിക്ഓഫ് കുറിക്കാൻ ഒരുങ്ങവേ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതിയ സീസണിന് വേണ്ടി പരിശീലനത്തിലും ട്രാൻസ്ഫർ മാർക്കറ്റിലും മികച്ച ഒരുക്കങ്ങൾ നടത്താനുള്ള ശ്രമങ്ങളിലാണ്. കഴിഞ്ഞ സീസണിൽ ടീമിൽ കളിച്ചിരുന്ന നിരവധി താരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും പടിയിറങ്ങിയത്.

കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും പടിയിറങ്ങിയ താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരിക എന്നൊരു വലിയ വെല്ലുവിളി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ട്രാൻസ്ഫർ മാർക്കറ്റിൽ കാത്തിരിക്കുന്നത്, എന്നാൽ ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ തങ്ങളുടെ സുപ്രധാനമായ നിരവധി യുവ താരങ്ങളെ കൂടി നഷ്ടപ്പെടുത്തിയിട്ടുണ്ട്

ഗില്‍, ആയുഷ് അധികാരി, സഹൽ തുടങ്ങിയ താരങ്ങൾക്ക് പിന്നാലെ മറ്റൊരു സൂപ്പർ യുവതാരത്തിന് കൂടി നഷ്ടപ്പെടുത്താൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. 21 വയസ്സ് മാത്രം പ്രായമുള്ള മണിപ്പൂരി മിഡ്ഫീൽഡർ ആയ ഗിവ്സൻ സിങ്ങിനെയാണ് ഫ്രീ ഏജന്റ് ആയിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്സുമായി 2023 വരെ കരാറുണ്ടായിരുന്ന താരത്തിനെ ഈയിടെ ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയിലേക്ക് ലോൺ അടിസ്ഥാനത്തിലും പറഞ്ഞയച്ചിരുന്നു, മിനർവ പഞ്ചാബ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന ഈ യുവതാരം നിലവിൽ ഫ്രീ ഏജന്റായിട്ടുണ്ട്.

സൂപ്പർതാരവുമായി പുതിയ കരാർ ഒപ്പുവെക്കാനോ അല്ലെങ്കിൽ മറ്റൊരു ക്ലബ്ബിന് ട്രാൻസ്ഫർ വാങ്ങി നൽകാനോ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നെങ്കിൽ ഒന്നുകൂടി മികച്ച ഓപ്ഷൻ ആയി മാറിയേനെ എന്നാണ് ആരാധകരുടെ അഭിപ്രായം. പക്ഷേ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ അവസാനിച്ച താരം ഫ്രീ ഏജന്റായി തുടരുകയാണ്. അതിനാൽ തന്നെ തന്റെ പുതിയ ക്ലബ് ഏതാണെന്ന് തിരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഗിവ്സൻ സിംഗിനുണ്ട്.

ട്രാൻസ്ഫർ മാർക്കറ്റിലെ ബ്ലാസ്റ്റേഴ്‌സ് വേട്ട തുടരുന്നു?ബാംഗ്ലൂരുവിൽ നിന്നുമൊരു താരത്തിനെ തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്??

ഫിഫ വേൾഡ് കപ്പ്‌ കളിക്കാനൊരുങ്ങുന്ന ഇന്ത്യക്ക് ലഭിച്ച എതിരാളികൾ ഇവരാണ്..