in ,

AngryAngry LOLLOL CryCry LOVELOVE OMGOMG

വീണ്ടും ട്വിസ്റ്റ്?കേരള ബ്ലാസ്റ്റേഴ്‌സിലേക്കുള്ള ഇഷാൻ പണ്ഡിതയുടെ നിലവിലെ ട്രാൻസ്ഫർ അപ്ഡേറ്റ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് സെപ്റ്റംബർ മാസത്തിൽ കിക്ക്ഓഫ് കുറിക്കാൻ ഒരുങ്ങവെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനുള്ള ട്രാൻസ്ഫർ നീക്കങ്ങളിൽ മുഴുകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് സെപ്റ്റംബർ മാസത്തിൽ കിക്ക്ഓഫ് കുറിക്കാൻ ഒരുങ്ങവെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനുള്ള ട്രാൻസ്ഫർ നീക്കങ്ങളിൽ മുഴുകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.

നേരത്തെ മുതൽ തന്നെ ട്രാൻസ്ഫർ മാർക്കറ്റിൽ ഇന്ത്യൻ സൂപ്പർതാരമായ ഇഷാൻ പണ്ഡിതക്ക് വേണ്ടി ട്രാൻസ്ഫർ നടത്തിയിരുന്ന കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് വേണ്ടിയുള്ള നീക്കങ്ങൾ അവസാനിപ്പിക്കാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്, ജംഷഡ്പൂര് എഫ്സി വിട്ട ഇഷാൻ പണ്ഡിത ഫ്രീ ഏജന്റായി തുടരുകയാണ്.

ഇഷാൻ പണ്ഡിതയെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ അവസാനിക്കുകയാണെങ്കിൽ ഹൈദരാബാദ് എഫ് സി മാത്രമായിരിക്കും താരത്തിനെ സ്വന്തമാക്കാൻ രംഗത്തുള്ള ഏക ടീമായി മാറുന്നത്. അതിനാൽ തന്നെ ഹൈദരാബാദ് എഫ്സിയിലേക്ക് ചേരാൻ താരം നിർബന്ധിതനാകും എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാക്കുന്നത്.

26 വയസ്സുകാരനായ ഈ ഫോർവേഡ് താരത്തിനെ സ്വന്തമാക്കുകയാണെങ്കിൽ വരും സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ടാകും. എന്നാൽ നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സ് ഇഷാൻ പണ്ഡിതക്ക് വേണ്ടിയുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാൻ ഒരുങ്ങുന്നു എന്നാണ്. ട്രാൻസ്ഫർ അവസാനിക്കാൻ ഇനിയും ഒരുപാട് ദിവസങ്ങൾ ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്സ് നടത്താൻ പോകുന്ന സൈനിങ്ങുകൾ ഏതൊക്കെയാണെന്ന് നമുക്ക് കാത്തിരുന്നു കാണാം.

കിടിലൻ ഫോറിൻ താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ? പ്രതീക്ഷയോടെ ആരാധകർ?

ബ്ലാസ്റ്റേഴ്സിന്റെ നിലപാട് ഇങ്ങനെയാണേൽ ആരാധകർ അമ്പരന്നുപോകും?