ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് മുന്നോടിയായി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും ഇന്ത്യൻ സൈനിങ്ങുകൾ നടത്താനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ശ്രമങ്ങളും ട്രാൻസ്ഫർ നീക്കങ്ങളും നിലവിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും നിരവധി സൈനിങ്ങുകളാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്, കഴിഞ്ഞ സീസണിൽ ടീമിൽ കളിച്ചിരുന്ന നിരവധി താരങ്ങൾ ടീം വിട്ടപ്പോൾ പകരം കൊണ്ടുവന്നത് ചുരുക്കം ചില താരങ്ങളെ മാത്രമാണ്, അതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും നിരവധി സൈനിങ്ങുകളെ ടീമിലെത്തിക്കാനുണ്ട്.
നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഈയാഴ്ചയിൽ തന്നെ അടുത്ത സൈനിങ്ങിനെ പ്രഖ്യാപിച്ചേക്കും, ഈയാഴ്ച തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അടുത്ത സൈനിങ് പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വിദേശ സൈനിങ്ങുകളുടെ കാര്യത്തിൽ കാര്യമായ അപ്ഡേറ്റുകൾ ഒന്നും ഇതുവരെ വന്നിട്ടില്ല, നിരവധി വിദേശ താരങ്ങളെ സൈനിങ് സംബന്ധിച്ചു കേരള ബ്ലാസ്റ്റേഴ്സ് ബന്ധപ്പെട്ടെങ്കിലും ചർച്ചകൾ പരാജയം ആകുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ വിദേശ ട്രാൻസ്ഫർ നീക്കങ്ങൾക്കും അവസാനമാകുകയാണ്.
പ്രീ സീസൺ പരിശീലനത്തിനിടെ പരിക്ക് ബാധിച്ച ജോഷുവയുടെ പകരക്കാരൻ ഉൾപ്പെടെ മൂന്ന് വിദേശ താരങ്ങളുടെ സൈനിങ് ആണ് അടുത്തമാസം ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് നടത്തേണ്ടത്.