ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച ഇന്ത്യൻ സൈനിങ്ങുകളെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
പ്രധാനമായും ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് പുതിയ മികച്ച താരങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ചില ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി വല വിരിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്, എഫ്സി ഗോവയുടെ ഐബൻ ഡോഹ്ളിങ്ങിന് വേണ്ടി നേരത്തെ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയെങ്കിലും താരത്തിന് വേണ്ടി നല്ലൊരു ട്രാൻസ്ഫർ തുക എഫ്സി ഗോവ ആവശ്യപ്പെട്ടതോടെയാണ് ട്രാൻസ്ഫർ സാധ്യതകൾ മങ്ങിതുടങ്ങിയത്.
എന്നാൽ ചെന്നൈ എഫ്സിയുടെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇന്ത്യൻ താരം ആകാശ് സംഘവാനുവേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നു എന്ന ട്രാൻസ്ഫർ റൂമറുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു, 27 കാരനായ താരത്തിനെ ചെന്നൈയിൻ എഫ്സിയിൽ നിന്നും സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ ഉണ്ടായിരുന്നത്.
പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ മാധ്യമപ്രവർത്തകനായ മാർക്കസിന്റെ റിപ്പോർട്ടുകൾ പ്രകാരം നാല് ഐഎസ്എൽ ടീമുകളാണ് താരത്തിന്റെ സൈനിംഗ് സ്വന്തമാക്കാൻ വേണ്ടി രംഗത്തുള്ളത്. അടുത്ത സീസണിൽ താരം ഫ്രീ ഏജന്റ് ആകുമെങ്കിലും ഇപ്പോൾ താരത്തിന് വിട്ടുനൽകാൻ ചെന്നൈയിൻ എഫ്സി താൽപര്യം പ്രകടിപ്പിക്കുന്നില്ല എന്നാണ് മാർകസിന്റെ റിപ്പോർട്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉൾപ്പെടെ നാല് ഐഎസ്എൽ ക്ലബ്ബുകൾ 27 കാരനായ ലെഫ്റ്റ് ബാക്ക് താരത്തിനു വേണ്ടി രംഗത്തുണ്ടെങ്കിലും താരത്തിനെ വിട്ടു നൽകാൻ അത്ര പെട്ടെന്നു തന്നെ ചെന്നൈയിൻ എഫ്സി ഒരുക്കമല്ലാത്തതിനാൽ ആകാഷിന്റെ ട്രാൻസ്ഫർ സ്വന്തമാക്കണമെങ്കിൽ ചെന്നൈയിൻ എഫ്സിക്ക് നല്ലൊരു ട്രാൻസ്ഫർ സംഖ്യ നൽകേണ്ടിവരും. 2024ൽ ചെന്നൈ എഫ്സിയുമായി കരാർ അവസാനിക്കുന്ന താരം അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റ്ആയി മാറും.