വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ആശംസകളുമായി രംഗത്തെത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മുൻ പരിശീലകനായ കിബു വികൂന.
2019-2020 സീസണിൽ മോഹൻ ബഗാനെ ഐലീഗ് ചാമ്പ്യന്മാർ ആക്കിയതിനു ശേഷം ഐഎസ്എൽ ലേക്ക് കേരള ബ്ലാസ്റ്റേഴ്സിലൂടെ വന്ന കിബു വിക്കൂന 2020-2021 സീസണിൽ ബ്ലാസ്റ്റേഴ്സ് ടീമിന്റെ മുഖ്യ പരിശീലകനായാണ് സേവനം അനുഷ്ഠിച്ചത്. എന്നാൽ കോവിഡ് മഹാമാരി കാരണം ഗോവയിൽ വച്ചാണ് ഐഎസ്എൽ നടന്നത്.
നിലവിൽ കൊൽക്കത്തൻ ക്ലബ്ബായ ഡയമണ്ട് ഹാർബറിന്റെ പരിശീലകനായ കിബു വിക്കൂന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വരാൻപോകുന്ന ഇന്ത്യൻ ഫുട്ബോൾ സീസണിന് വേണ്ടിയാണ് ആശംസകൾ അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആരാധക പിന്തുണ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് എത്തുന്നതിൽ തന്നെ സഹായിച്ചതെന്നും കിബുവികുന പറഞ്ഞു.
കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം ഇതുവരെ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത ഏക ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൂടിയാണ്
കിബു വികൂന, കേരള ബ്ലാസ്റ്റേഴ്സ് ഫാൻസിനോടൊപ്പം കൊച്ചിയിൽ വെച്ച് പങ്കെടുക്കുക എന്നത് വളരെ വലിയ ആഗ്രഹമായിരുന്നുവെന്നും കിബു വികൂന പറയുന്നുണ്ട്. എങ്കിലും ഇനി കൊച്ചിയിൽ വന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ കളികാണാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പരിശീലകൻ പറഞ്ഞു.