ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ താരങ്ങളുടെ സൈനിങ്ങിന് വേണ്ടിയാണ് നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രീ സീസൺ പരിശീലനത്തിനിടെ പരിക്ക് ബാധിച്ച ഏഷ്യൻ കോട്ട സൈനിങ്ങായ ജോഷുവ സോറ്റീരിയോക്ക് പകരം മറ്റൊരു ഏഷ്യൻ താരത്തിനെ കൂടി കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നുണ്ട്. കൂടാതെ രണ്ട് വിദേശ താരങ്ങളുടെ സൈനിങ് കൂടി ബ്ലാസ്റ്റേഴ്സിന് പൂർത്തിയാക്കേണ്ടതുണ്ട്.
നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഓസ്ട്രേലിയൻ താരമായ ജോഷുവക്ക് പകരം കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു ഓസ്ട്രേലിയൻ താരത്തിനു വേണ്ടി നീക്കങ്ങൾ നടത്തുന്നുണ്ട്, എ ലീഗ് ക്ലബ്ബായ മെൽബൺ വിക്ടറിക്ക് വേണ്ടി കളിക്കുന്ന 32 വയസ്സുകാരനായ ടോമി ജൂറിക് എന്ന താരത്തിനു വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നത്.
ഓസ്ട്രേലിയ ദേശീയ ടീമിന് വേണ്ടിയും ബൂട്ട് കെട്ടിയ ഈ മുന്നേറ്റ നിരക്കാരൻ 41 മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകൾ ഓസ്ട്രേലിയൻ ദേശീയ ടീമിനുവേണ്ടി നേടിയിട്ടുണ്ട്. എ ലീഗിലെ ഉൾപ്പെടെ നിരവധി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ഈ സൂപ്പർതാരത്തിനെ സ്വന്തമാക്കണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ചർച്ചകൾ പൂർണമായും തങ്ങൾക്ക് അനുകൂലമായി വിജയകരമാക്കേണ്ടതുണ്ട്.