ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, വിദേശ സൈനിങ് ഉൾപ്പെടെ നിരവധി ഇന്ത്യൻ സൈനിങ്ങുകൾ കൂടി കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്.
നിരവധി വിദേശ താരങ്ങളുടെ പേരുമായി കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചുള്ള ട്രാൻസ്ഫർ റൂമറുകൾ പുറത്തുവരുന്നുണ്ട്, ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് മാധ്യമപ്രവർത്തകനായ എയ്ഞ്ചൽ ഗാർസിയ നൽകുന്ന പ്രധാന ട്രാൻസ്ഫർ റൂമറാണ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വരുന്നത്.
27 വയസ്സ് മാത്രം പ്രായമുള്ള സെന്റർ ബാക് പൊസിഷനിൽ കളിക്കുന്ന സ്പാനിഷ് താരമായ യുവാൻ ഫെർണാണ്ടൊ ബ്ലാങ്കോ എന്ന യുവാൻ ഇബിസയെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നീക്കങ്ങളുമായി സമീപിച്ചിട്ടുണ്ടെന്നാണ് സ്പെയിനിൽ നിന്നുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്പാനിഷ് ക്ലബ്ബുകളായ വിയ്യാറയൽ, അൽമേരിയ എന്നിവയ്ക്ക് വേണ്ടി തന്റെ കരിയറിന്റെ ഭൂരിഭാഗം സമയം ചെലവഴിച്ചിട്ടുള്ള സൂപ്പർ താരം നിലവിൽ സ്പാനിഷ് ക്ലബ്ബായ ഇബിസക്ക് വേണ്ടിയാണ് കളിക്കുന്നത്. സൈനിങ് ആഗ്രഹവുമായി കേരള ബ്ലാസ്റ്റേഴ്സ് താരത്തിനെ സമീപിച്ചിട്ടുണ്ടെങ്കിലും ചർച്ചകളും മറ്റും വിജയകരമായി പൂർത്തിയായാൽ മാത്രമേ ഈയൊരു താരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഉറപ്പിക്കാനാവൂ.