in

LOVELOVE LOLLOL OMGOMG CryCry AngryAngry

അൽവരോയുടെ പകരക്കാരൻ ലാലിഗയിൽ നിന്ന് വരുന്നു..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അൽവരോ വസ്കസിന്റെ പകരക്കാരനെ കുറിച്ചുള്ള അപ്ഡേറ്റ് നൽകിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

ലാലിഗയിൽ നിന്നുള്ള ഒരു സ്പാനിഷ് താരമാണ് അൽവാരോ വസ്കസിന്റെ പകരമായി വരാൻ പോകുന്നതെന്നും താരം നിലവിൽ സെഗുണ്ടയിൽ ലോണിൽ കളിക്കുകയാണെന്നുമാണ് മാർക്കസ് പറഞ്ഞത്.

ഈ സ്പാനിഷ് താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്കുള്ള ട്രാൻസ്ഫർ നീക്കം പരിഗണിക്കുണ്ടെന്നും മാർക്കസ് കൂട്ടിചേർത്തു. സ്പെയിനിൽ നിന്നുള്ള ഒരു മുന്നേറ്റ നിര താരത്തിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഓഗസ്റ്റ് മാസം കഴിയുന്നതോടെ അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക് മുൻപായി കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ അവസാന വിദേശ താരത്തെയും ക്ലബ്ബിലെത്തിക്കണം.

മാഡ്രിഡിൽ നിന്നൊരു കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്..

അഭിമാനമായി പിവി സിന്ധു, ഇന്ത്യക്ക് സ്വർണ്ണം