ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ സെപ്റ്റംബർ മാസത്തിൽ ആരംഭിക്കാൻ ഒരുങ്ങവേ ചൂട് പിടിക്കുന്ന ഇന്ത്യൻ ഫുട്ബോളിന്റെ ട്രാൻസ്ഫർ മാർക്കറ്റിൽ ഐഎസ്എൽ ക്ലബ്ബുകളുടെ സൈനിങ് പോരാട്ടങ്ങൾ തുടരുകയാണ്.
നിലവിൽ പുറത്ത് വരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം ജംഷഡ്പൂര് എഫ്സിയുടെ 25 വയസുകാരനായ ഇന്ത്യൻ സൂപ്പർ താരം ഇഷാൻ പണ്ഡിതയുടെ ട്രാൻസ്ഫർ ഏകദേശം പൂർത്തിയായിട്ടുണ്ട് എന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകളിൽ പറയുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഉൾപ്പെടെ ക്ലബ്ബുകൾ സ്വന്തമാക്കാൻ ഏറെ ആഗ്രഹം വ്യക്തമാക്കിയ ഈ സൂപ്പർ താരത്തിന്റെ സൈനിങ് ഇഷാൻ പണ്ഡിതയുടെ മുൻ പരിശീലകനായ ഓവൻ കോയലിന്റെ സഹായത്തോടെ ചെന്നൈയിൻ എഫ്സി സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.
ജംഷഡ്പൂര് എഫ്സിയുടെ പരിശീലകനായിരുന്ന ഓവൻ കോയൽ ചെന്നൈയിൻ എഫ്സിയുടെ പരിശീലകനായി വന്നതിന് ശേഷമാണ് ഈയൊരു ട്രാൻസ്ഫർ ഡീലിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ ചെന്നൈയിൻ എഫ്സിക്ക് കഴിഞ്ഞത്.
ഇതോടെ തന്റെ മുൻ പരിശീലകനുമായി വീണ്ടും ഒരുമിക്കാൻ ഇഷാൻ പണ്ഡിതക്ക് അവസരം ലഭിക്കും. ഈ ട്രാൻസ്ഫർ വാർത്തകൾ ശക്തമായ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുണ്ടെങ്കിലും ഡീൽ മുഴുവനായും ഇനിയും പൂർത്തിയാകേണ്ടതുണ്ട്, അതിനാൽ ഒഫീഷ്യൽ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.