ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന പുതിയ സീസണിന് മുൻപായി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും കിടിലൻ സൈനിങ്ങുകൾ നടത്തി ടീം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഉൾപ്പടെയുള്ള ക്ലബ്ബുകൾ ഒരുങ്ങുന്നത്.
നിരവധി ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ട്രാൻസ്ഫർ ശ്രമങ്ങൾ തുടരുന്നുണ്ട് എന്നതിന് വ്യക്തമായി ഒരു ട്രാൻസ്ഫർ വാർത്ത കൂടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സംബന്ധിച്ച് ഇപ്പോൾ പുറത്ത് വരികയാണ്.
കൊൽക്കത്തൻ ക്ലബ്ബുകളിലൂടെ കളി പഠിച്ചു വളർന്ന് സീനിയർ കരിയർ അരങ്ങേറ്റം 2019-ൽ മോഹൻ ബഗാനിലൂടെ ആരംഭിച്ച യുവ സൂപ്പർ താരമായ കിയാൻ നസീരിക്ക് വേണ്ടിയാണു നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ നീക്കങ്ങൾ അണിയറയിൽ നടത്തുന്നത്.
കിയാൻ നസീരിയെ ഇത് സംബന്ധിച്ച് ബ്ലാസ്റ്റേഴ്‌സ് സമീപിച്ചെങ്കിലും താരത്തിനെ ആർക്കും വിട്ടുനൽകില്ല എന്ന വാശിയിലാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ കൂടാതെ ചെന്നൈയിൻ എഫ്സി ഉൾപ്പെടെ വേറെയും ടീമുകൾ രംഗത്ത് വരുന്നുണ്ട്.
22-വയസ്സ് മാത്രം പ്രായമുള്ള അറ്റാക്കിങ് മിഡ്‌ഫീൽഡ്, വിങ്ങർ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള കിയാൻ നസീരിയെ തങ്ങളുടെ ഭാവി താരാമയാണ് മോഹൻ ബഗാൻ കാണുന്നത്, അതിനാൽ തന്നെ സൂപ്പർ താരത്തിനെ അത്ര എളുപ്പത്തിൽ മോഹൻ ബഗാൻ വിട്ടുനൽകുകയില്ല.