ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നൽകുന്നതായിരുന്നു ഓസ്ട്രേലിയൻ വിദേശ താരമായ ജോഷുവ സൊറ്റീരിയോയുടെ പരിക്ക്.
പീസീസൺ പരിശീലനത്തിനിടെ പരിക്ക് ബാധിച്ച താരത്തിനു 2024 വരെ വിശ്രമം ആവശ്യമാണെന്നും അതിനാൽ താരം കളിക്കില്ല എന്നും ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ആയി അറിയിച്ചിരുന്നു. അതിനാൽ തന്നെ ഏഷ്യൻ കോട്ടയിൽ ജോഷുവക്ക് പകരക്കാരനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് നോക്കുന്നുണ്ട്.
ജോഷുവ സൊറ്റീരിയോക്ക് പകരം പുതിയ വിദേശ സൈനിങ് ബ്ലാസ്റ്റേഴ്‌സ് നടത്തുമെന്ന് അപ്ഡേറ്റ് നൽകിയിരിക്കുകയാണ് മാർക്കസ് മെർഗുൽഹോ. ഇതോടെ ബ്ലാസ്റ്റേഴ്സിന് ഇനി മൂന്നു വിദേശ താരങ്ങളെ കൂടി ടീമിലെത്തിക്കേണ്ടതായുണ്ട്.
ജോഷുവയുടേ പകരക്കാരനെ കൂടാതെ ഒരു മുന്നേറ്റനിര താരം, ഒരു സെന്റർ ബാക്ക് എന്നീ പൊസിഷനുകളിലേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫോറിൻ താരങ്ങളെ ലക്ഷ്യമാക്കുന്നത്. ഓഗസ്റ്റ് മാസം അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക് മുൻപായി ബ്ലാസ്റ്റേഴ്‌സ് സൈനിങ് പ്രതീക്ഷിക്കാം.