in ,

LOLLOL LOVELOVE CryCry OMGOMG AngryAngry

സൂപ്പർ താരത്തിനെ വിറ്റ് കാശ് നേടാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്..

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബാംഗ്ലൂരു എഫ്സിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിലേക്ക് കൊണ്ടുവന്ന ഇന്ത്യൻ സൂപ്പർ താരം നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ 2024 വരെയുള്ള നാല് വർഷത്തെ കരാറിലാണ് ഒപ്പ് വെച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബാംഗ്ലൂരു എഫ്സിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിലേക്ക് കൊണ്ടുവന്ന ഇന്ത്യൻ സൂപ്പർ താരം നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ 2024 വരെയുള്ള നാല് വർഷത്തെ കരാറിലാണ് ഒപ്പ് വെച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയൂടെ വിങ്ങുകളിലും ഡിഫെൻസിലും മികച്ച പ്രകടനം നടത്തിയ നിഷു കുമാർ 37 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയണിഞ്ഞു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു ഗോൾ നേടിയിട്ടുണ്ട്. 25 വയസ്സ് മാത്രം പ്രായമുള്ള താരം ബാംഗ്ലൂരു എഫ്സിയിലൂടെയാണ് സീനിയർ കരിയർ ആരംഭിച്ചത്.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി ഒരു വർഷം കൂടി കരാർ ശേഷിക്കുന്ന നിഷു കുമാറിനെ കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ താരം തുടരില്ലെന്നാണ് റിപ്പോർട്ട്‌.

അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റാകുന്ന താരത്തിനെ ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ വിറ്റുകൊണ്ട് ട്രാൻസ്ഫർ ഫീ നേടാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് അവസരമുണ്ട്. നേരത്തെ ഈസ്റ്റ്‌ ബംഗാൾ പോലെയുള്ള ക്ലബ്ബുകളുമായി നിഷു കുമാറിന്റെ ട്രാൻസ്ഫർ റൂമറുകൾ വന്നിരുന്നു.

എന്നാൽ ഈ റിപ്പോർട്ടിൽ പറയുന്നത് പോലെ നിഷു കുമാർ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്ന് നോക്കികാണാം. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഉയർന്ന സാലറി വാങ്ങുന്ന താരത്തിന്റെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാകുമോയെന്നും നോക്കികാണേണ്ടതാണ്.

ഐപിഎല്ലും ഐഎസ്എല്ലും തമ്മിലുള്ള വ്യത്യാസമെന്ത്? കിടിലൻ മറുപടിയുമായി മനോലോ

നെയ്മറെ ആ ക്ലബ്ബിലേക്ക് എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കും; ഉറപ്പ് നൽകി താരത്തിന്റെ സഹോദരി