in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

വിദേശ താരത്തിന് വേണ്ടി പണം വാരിയെറിയാൻ ബ്ലാസ്റ്റേഴ്‌സ് സമ്മതിച്ചു?ലൂണക്കും ദിമിക്കും പുതിയ കോമ്പോ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരു കിടിലൻ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന താരത്തിന് വേണ്ടി തിരച്ചിൽ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിരവധി ഓപ്ഷനുകളാണ് പരിഗണിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരു കിടിലൻ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന താരത്തിന് വേണ്ടി തിരച്ചിൽ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിരവധി ഓപ്ഷനുകളാണ് പരിഗണിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ബൊളീവിയൻ ലീഗിൽ കളിക്കുന്ന ഡോമിനിക്കൻ റിപ്പബ്ലിക് താരം ഡോർണി റൊമേറോയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ തുടരുന്നുണ്ട്. താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ഓഫർ ലെറ്റർ സമർപ്പിച്ചിരുന്നു.

നിലവിൽ പുറത്ത് വരുന്ന റൂമറുകൾ പ്രകാരം താരത്തിനെ സ്വന്തമാക്കാൻ വേണ്ടി മാതൃക്ലബ്ബായ ബൊളീവിയൻ ലീഗിൽ കളിക്കുന്ന ആൽവേയ്സ് റെഡി ക്ലബ്‌ ആവശ്യപ്പെട്ട ട്രാൻസ്ഫർ തുക നൽകാമെന്ന് ബ്ലാസ്റ്റേഴ്‌സ് സമ്മതിച്ചിട്ടുണ്ട്.

ഏകദേശം 1.25 കോടി ഇന്ത്യൻ രൂപയാണ് കുറഞ്ഞത് ട്രാൻസ്ഫർ ഫീയായി താരത്തിനെ ലഭിക്കാൻ മുടക്കേണ്ടി വരികയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈയൊരു വമ്പൻ ട്രാൻസ്ഫർ ഫീ മുടക്കി താരത്തിനെ രണ്ട് വർഷത്തെ കരാറിൽ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

പുറത്ത് വരുന്ന റൂമറുകൾ യാഥാർഥ്യമാകുകയാണെങ്കിൽ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റാകോസിനൊപ്പം അടുത്ത സീസണിൽ മുന്നേറ്റനിരയിൽ പന്ത് തട്ടാൻ ഡോണി റൊമേറോയും ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉണ്ടായേക്കാം.

ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങൾ പുറത്ത്, കിടിലൻ സൈനിങ് നടത്താനുള്ള ചിത്രം തെളിയുന്നു?

ഇത് കൊലതൂക്ക്?നായകനെ സ്വന്തമാക്കാൻ പണചാക്കുകളുമായി മോഹൻ ബഗാൻ..