in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

കിടിലൻ സ്ലോവേനിയൻ ഗോൾമെഷീൻ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമോ? സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ..

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ടീം ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിലെ ഐ ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിന്റെ സൂപ്പർ താരമായ സ്ലോവേനിയൻ വിദേശ താരം ലൂകാസ് മജ്സെനിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുണ്ടെന്ന് നേരത്തെ റൂമറുകൾ വന്നിരുന്നു.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫസി ശ്രമങ്ങൾ നടത്തുന്നിലെന്നും പകരം മറ്റൊരു ഐഎസ്എൽ ക്ലബ്ബാണ് താരത്തിന് വേണ്ടി രംഗത്തുള്ളത് എന്നാണ് നിലവിൽ ലഭിക്കുന്ന അപ്ഡേറ്റ്.

ഗോകുലം കേരള, റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്നീ ടീമുകൾക്കൊപ്പം കഴിഞ്ഞ രണ്ട് സീസണിലും ഐ ലീഗ് കിരീടം നേടിയ താരത്തിന് വേണ്ടി ചെന്നൈയിൻ എഫ്സിയാണ് വല വിരിച്ചിരിക്കുന്നത്.

ഗോകുലം കേരളക്ക് വേണ്ടി 13 കളിയിൽ നിന്നും 13 ഗോൾ, റൗണ്ട് ഗ്ലാസ് പഞ്ചാബിന് വേണ്ടി സീസണിൽ 20 കളിയിൽ നിന്നും 16 ഗോൾ നേടിയ ഈ ഗോൾവേട്ടക്കാരനെ ടീമിലെത്തിക്കുന്നത് മുന്നേറ്റനിരക്ക് ശക്തി പകർന്ന്നൽകും.

അടുത്ത സീസണിൽ ഐ എസ് എൽ കളിക്കാൻ വരുന്ന റൗണ്ട് ഗ്ലാസ് പഞ്ചാബിൽ നിന്നും 33-കാരനായ ഈ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ചെന്നൈയിൻ എഫ്സിക്ക് കഴിയുമോയെന്ന് കാത്തിരുന്നു കാണാം.

സഹലിനെ തൂക്കാൻ എടികെയുടെ കണ്ണഞ്ചിപ്പിക്കുന്ന ഓഫർ?

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇനി ഗൾഫിൽ നിന്നും പണമൊഴുകും?പുതിയ അപ്ഡേറ്റ് ഇങ്ങനെ..