ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ട്രാൻസ്ഫർ വിൻഡോയിലൂടെ ഇന്ത്യൻ താരങ്ങൾക്കായി നീക്കങ്ങൾ നടത്തിയെങ്കിലും മികച്ച സൈനിങ്ങുകൾ കൊണ്ടുവരാൻ ക്ലബിന് കഴിഞ്ഞിട്ടില്ല.
അതെസമയം ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനങ്ങളിൽ ഏറെ ചർച്ചയായത് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രീതം കോട്ടാലും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് താരമായ ദീപക് താംഗിരിയും തമ്മിലുള്ള സ്വാപ് ഡീലാണ്.
Also Read – ഒടുവിൽ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോയാകാൻ യൂറോപ്പിൽ നിന്നും അവൻ വരുന്നു😍🔥
ട്രാൻസ്ഫർ വിൻഡോയിൽ നേരത്തെ മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും മോഹൻ ബഗാനും തമ്മിലുള്ള സ്വാപ് ഡീൽ ചർച്ചകൾ ഉണ്ടായിരുന്നു. ട്രാൻസ്ഫർ വിൻഡോ അവസാനിച്ചപ്പോഴും ശ്രമങ്ങൾ നടത്തിയെങ്കിലും ഇപ്പോൾ സാധ്യതകൾ കുറഞ്ഞിരിക്കുകയാണ്.
Also Read – ഐഎസ്എലിനു മുൻപ് കൊൽക്കത്ത ടീമുകളെ വെല്ലുവിളിച്ചു ബ്ലാസ്റ്റേഴ്‌സ്, കൊച്ചിയിലേക്ക് തിരിച്ചെത്തും😍🔥
മാർക്കസിന്റെ അപ്ഡേറ്റ് പ്രകാരം ഈ സ്വാപ് ഡീൽ ചർച്ചകൾ വിജയകരമായി മുന്നോട്ട് പോയിട്ടില്ല. അതിനാൽ ഇത് നടക്കാനുള്ള സാധ്യതകളും നിലവിൽ കുറഞ്ഞിരിക്കുകയാണ്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങളും അവസാനിച്ചു, ഇനി വിന്റർ ട്രാൻസ്ഫർ വിൻഡോയിലേക്കാണ് ട്രാൻസ്ഫർ റഡാറുകൾ തിരിക്കുന്നത്.
Also Read – കേരള സൂപ്പർ ലീഗ് ടീമിന്റെ ഓഹരികൾ സ്വന്തമാക്കാൻ അഭിമാനതാരം സഞ്ജു സാംസൻ😍🔥