in ,

കേരള ബ്ലാസ്റ്റേഴ്സിനോട് MLA യുടെ ചതി?ഗ്രൗണ്ട് അടച്ചുപൂട്ടി?

എറണാകുളം പനമ്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അണ്ടർ 17 ടീമിന്റെ ഫുട്ബാൾ ട്രയൽസ് തടഞ്ഞുകൊണ്ട് പി വി ശ്രീനിജൻ എംഎൽഎ

എറണാകുളം പനമ്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അണ്ടർ 17 ടീമിന്റെ ഫുട്ബാൾ ട്രയൽസ് തടഞ്ഞുകൊണ്ട് പി വി ശ്രീനിജൻ എംഎൽഎ.

ഇന്ന് രാവിലെ ഏഴ് മണിക്ക് നിശ്ചയിച്ചിരുന്ന ഫുട്ബോൾ സെലെക്ഷൻ ട്രയൽസ് നടക്കാനിരുന്ന പനമ്പിള്ളി സ്കൂളിന്റെ പ്രധാന കവാടം പൂട്ടിയാണ് എംഎൽഎ തടഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം കഴിഞ്ഞ മാസങ്ങളിൽ ജില്ലാ സ്പോർട്സ് കൗൺസിലിന് നൽകാനുള്ള എട്ട് ലക്ഷത്തോളം രൂപ കുടിശിക നൽകിയിട്ടില്ലെന്ന് ചൂണ്ടി കാണിച്ചാണ് സ്ഥലം എംഎൽഎ ആക്ഷൻ എടുത്തത്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്‌പോർട്സ് കൗൺസിലിന് ഒന്നും നൽകാനില്ലെന്ന് സംസ്ഥാന സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്‌ യു ഷറഫലി പറഞ്ഞു. കേരള സ്പോർട്സ് കൗൺസിലിന് ബ്ലാസ്റ്റേഴ്സ് യാതൊരു വാടകകുടിശ്ശികയും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റാണ് കൂടിയാണ് എം.എൽ.എ. സംഭവം വിവാദമായതോടെ പിന്നീട് ഗേറ്റ് തുറന്നു കൊടുത്തു. കനത്ത ചൂട് കാരണം രാവിലെ നേരത്തെ നടത്താമെന്ന് കരുതിയ ട്രയൽസ് ഉച്ച സമയത്തോടെയാണ് പിന്നീട് ആരംഭിച്ചത്.

https://youtu.be/aVfFR_aNdMc

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന് പുതിയ കരാർ നൽകിയതിനെ കുറിച്ച് കരോലിസ് പറഞ്ഞത്..

കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗ്രൗണ്ട് അടച്ചുപൂട്ടിയ സംഭവം, എംഎൽഎ പറഞ്ഞത്?