in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

സൂപ്പർ താരങ്ങൾ തിരികെ ടീമിലെത്തി?ഇനിയാണ് യഥാർത്ഥ കളികൾ ആരംഭിക്കുന്നത്??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽകവേ യുഎഇയിൽ പ്രീ സീസൺ പരിശീലനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇത്തവണയും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടണമെന്ന ലക്ഷ്യത്തോടെയാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. നിലവിൽ യുഎഇയിൽ പ്രീ സീസൺ പരിശീലനം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെത്തിയിട്ടുണ്ട്.

യുഎഇയിൽ കളിച്ച മൂന്ന് പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ നിന്നും രണ്ട് വിജയങ്ങൾ നേടിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മടങ്ങിവരവ്. ആദ്യമത്സരത്തിൽ അൽവാസലിനോട് ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടി.

അതേസമയം നാഷണൽ ടീം ഡ്യൂട്ടിയിലേക്ക് പോയ കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങളായ ജീക്സൻ സിങ്, വിപിൻ മോഹനൻ എന്നിവർ നാഷണൽ ടീം ഡ്യൂട്ടി കഴിഞ്ഞ് പ്രീ സീസൺ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാമ്പിനോടൊപ്പം ചേർന്നിരുന്നു. നാഷണൽ ടീം ഡ്യൂട്ടിയിലേക്ക് പോയതിനാൽ ഇത് താരങ്ങൾക്കും ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ള പ്രീ സീസൺ ക്യാമ്പ് നഷ്ടമായിരുന്നു.

യുഎഇയിലെ പ്രീ സീസൺ പരിശീലനം കഴിഞ്ഞ് തിരികെ കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഉടൻതന്നെ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആരവങ്ങളിലേക്ക് ഇറങ്ങുകയാണ്. സെപ്റ്റംബർ 21ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്.

സച്ചിൻ സുരേഷിന് ബ്ലാസ്റ്റേഴ്‌സ് തുടരെ തുടരെ അവസരം നൽകുന്നതെന്തിന്? കാരണമുണ്ട്…

ബെൻ ബ്ലാക്കിന് പിന്നാലെ മറ്റൊരു പ്രശസ്ത ഫുട്ബോൾ കണ്ടെന്റ് ക്രീയേറ്റർ കൂടി കൊച്ചിയിലേക്ക്?…