in ,

ഹബീബി ബ്ലാസ്റ്റേഴ്‌സ് കമിങ്?… യുഎഇ ടീമുകളുമായി പോരാടിക്കാൻ ബ്ലാസ്റ്റേഴ്‌സ് വരുന്നു?

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി യുഎഇയിലേക്ക് പ്രീ സീസൺ ടൂറിന് പോകാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഇത്തവണത്തെ യുഎഇ ടൂർ ഒഫീഷ്യലായി പ്രഖ്യാപിച്ചു. നേരത്തെ ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴാണ് ഫ്രീ സീസൺ ടൂർ ഒഫീഷ്യലായി പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ തവണത്തേതുപോലെ H16 ആണ് ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ടൂർ സംഘടിപ്പിക്കുന്നത്. കഴിഞ്ഞതവണ യുഎഇ ടീമുകളുമായി ബ്ലാസ്റ്റേഴ്സിന് മത്സരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്ക് ലഭിച്ച ഫിഫ വിലക്കിനെ തുടർന്ന് ഈ മത്സരങ്ങൾ റദ്ദാക്കിയിരുന്നു.

എന്നാൽ ഇത്തവണ യുഎഇ യിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ പരിശീലനം യുഎഇ പ്രോ ലീഗ് ടീമുകളുമായുള്ള ഗംഭീരമത്സരങ്ങളും കഴിഞ്ഞായിരിക്കും ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കാൻ എത്തുന്നത്. സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 15 വരെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

അതുകഴിഞ്ഞ് തിരിച്ച് കൊച്ചിയിലെത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് സെപ്റ്റംബർ അവസാന ആഴ്ച കിക്കോഫ് കുറിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പന്തു തട്ടാൻ ഇറങ്ങും. ഇത്തവണയും കിരീട പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിനെ വരവേൽക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത?സൂപ്പർ താരം ഉടനെ തിരിച്ചുവരുമെന്ന് അപ്ഡേറ്റ്?

ബ്ലാസ്റ്റേഴ്സിനെ തൂക്കിയടിക്കാൻ യുഎഇയിലെ വമ്പൻമാർ, നേരിടാൻ തയ്യാറെന്ന് ബ്ലാസ്റ്റേഴ്‌സ്??