in , , ,

വരാൻ പോവുന്നത് തീപ്പാറും പോരാട്ടങ്ങൾ; നവംബറിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ഇവരൊക്കെ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസൺ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി നവംബർ മാസത്തിൽ വരാൻ പോവുന്നത് വമ്പന്മാർക്കെതിരെയുള്ള പോരാട്ടങ്ങളാണ്. ബ്ലാസ്റ്റേഴ്‌സിന് നവംബറിൽ നാല് മത്സരങ്ങളാണ് കളിക്കാനുള്ളത്.

ഇതിൽ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നവംബർ 3ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് ഈ മത്സരം നടക്കുക. പിന്നീട് നവംബർ ഏഴിന് ഹൈദരാബാദിനെയും നവംബർ 24ന് ചെന്നൈയെയും നവംബർ 28ന് ഗോവയെയും നേരിടും.

ഈ മൂന്ന് മത്സരവും ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങളാണ്. അതോടൊപ്പം ഈ നാല് മത്സരത്തിന്റെയും കിക്ക്ഓഫ് രാത്രി 7:30ക്കാണ്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന് ഈ നാല് മത്സരങ്ങളും ജയിക്കാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

IPL Retention 2025; 55 ലക്ഷത്തിൽ നിന്ന് 13 കോടിയിലേക്ക്; ഇത്തവണത്തെ ഏറ്റവും മികച്ച റിറ്റൻഷൻ ഇതാണ്…

പ്രകടനം മോശം; 4 ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പ്രകടനം ശരാശരിക്കും താഴെ