in ,

AngryAngry CryCry LOLLOL OMGOMG LOVELOVE

ഇവാൻ ആശാൻ കുറ്റക്കാരനെന്ന് കണ്ടെത്തൽ, നോട്ടീസ് നൽകി AIFF

ഇന്ത്യൻ സൂപ്പർ ലീഗിലെ ബാംഗ്ലൂരു എഫ്സിക്കെതിരായ പ്ലേഓഫ് മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനങ്ങൾ കാരണം വഴങ്ങിയ വിവാദ ഗോളിനെ ചൊല്ലി മത്സരം ബഹിഷ്കരിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകനെതിരെ നടപടിക്കൊരുങ്ങി എഐഎഫ്എഫ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ബാംഗ്ലൂരു എഫ്സിക്കെതിരായ പ്ലേഓഫ് മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനങ്ങൾ കാരണം വഴങ്ങിയ വിവാദ ഗോളിനെ ചൊല്ലി മത്സരം ബഹിഷ്കരിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകനെതിരെ നടപടിക്കൊരുങ്ങി എഐഎഫ്എഫ്.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മത്സരം അപകീർത്തിപ്പെടുത്തി എന്ന് പറഞ്ഞാണ് ഇവാൻ വുകോമനോവിചിനെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടപടിയെടുക്കാൻ ഒരുങ്ങുന്നത്.

കൂടാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പരിശീലകനായ ഇവാൻ വുകോമനോവിചിനു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറഷൻ ഇത് സംബന്ധിച്ച് നോട്ടിസ് അയക്കുകയും ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയ ആദ്യ പ്ലേഓഫ് മത്സരത്തിൽ നിശ്ചിത സമയവും പിന്നിട്ട് എക്സ്ട്രാടൈമിലേക്ക് നീണ്ട മത്സരത്തിൽ നിർണ്ണായക സമയത്ത് റഫറിയുടെ തെറ്റായ തീരുമാനം കാരണം തങ്ങൾ വഴങ്ങിയ ഗോളിനെതിരെ പ്രതിഷേധിച്ചാണ് ഇവാൻ തന്റെ ടീമിനെ തിരികെ വിളിച്ചത്.

തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇത് സംബന്ധിച്ച് ചർച്ചകൾ സംഘടിപ്പിച്ചെങ്കിലും റഫറിയുടെ ഭാഗത്ത്‌ തെറ്റുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾക്ക് തെളിയിക്കാനായില്ല. ഇതോടെ റഫറിയെ വെറുതെ വിടുകയും മത്സരം ബഹിഷ്കരിച്ചതിനു ബ്ലാസ്റ്റേഴ്സിനെതിരെ നടപടികളുമായി മുന്നോട്ട് പോകാൻ AIFF തീരുമാനിച്ചു.

https://youtu.be/1xSd_WvEXDc

സന്തോഷ വാർത്ത എ എഫ്‌ സി ചാമ്പ്യൻസ് ലീഗിനും കേരളം വേദിയാകും!!

സൂപ്പർ കപ്പ് കോഴിക്കോട് വേദി ബ്ലാസ്റ്റേഴ്സിന് ആശങ്ക!