in ,

കേരള ബ്ലാസ്റ്റേഴ്സിന്റെ വെല്ലുവിളി തള്ളികളഞ്ഞു?പ്രതീക്ഷകൾ കൈവിട്ട് ഫാൻസ്‌

ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലേഓഫ് മത്സരത്തിൽ റഫറി വരുത്തിയ മോശം തീരുമാനങ്ങൾ കാരണം മത്സരത്തിൽ നിന്നും പാതിവഴിയിൽ കയറിപോയ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതിയിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്കസമിതി കൂടി.

ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലേഓഫ് മത്സരത്തിൽ റഫറി വരുത്തിയ മോശം തീരുമാനങ്ങൾ കാരണം മത്സരത്തിൽ നിന്നും പാതിവഴിയിൽ കയറിപോയ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതിയിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്കസമിതി കൂടി.

നിർണ്ണായക മത്സരത്തിൽ റഫറി വരുത്തിയ പിഴവുകൾ ചൂണ്രികാണിച്ചുകൊണ്ട് റഫറിയെ വിലക്കണമെന്നും ബാംഗ്ലൂരു എഫ്സിയുമായുള്ള പ്ലേഓഫ് മത്സരം വീണ്ടും നടത്തണമെന്നും ചൂണികാണിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതിയിൽ വീണ്ടും മത്സരം നടത്തുന്ന കാര്യം എഐഎഫ്എഫ് തള്ളിക്കളഞ്ഞു.

ഇതോടെ മത്സരത്തിലെ വിജയിയായി ബാംഗ്ലൂരു എഫ്സിയെ പ്രഖ്യാപിച്ചത് തുടരുകയും മുംബൈ സിറ്റി എഫ്സിക്കെതിരായ സെമിഫൈനൽ മത്സരത്തിൽ ബാംഗ്ലൂരു എഫ്സി കുപ്പായമനിയും.

പ്ലേഓഫിൽ ആവേശകരമായി മുന്നോട്ട്പോകുന്ന മത്സരം എക്സ്ട്രാടൈമിലേക്ക് നീണ്ടതോടെ 96-മിനിറ്റിൽ ബാംഗ്ലൂരു എഫ്സിക്ക് വേണ്ടി സുനിൽ ചേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളിനെ ചൊല്ലിയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മത്സരം മതിയാക്കാൻ തന്റെ താരങ്ങൾക്ക് നിർദ്ദേശം നൽകിയത്.

മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ :

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

4 സൂപ്പർ താരങ്ങൾ ലിവർപൂൾ വിടുന്നു; ക്ലബ് വിടുന്നതിൽ ആരാധകരുടെ ഇഷ്ടതാരവും

മുട്ടൻ പണി വരുന്നു..ഐഎസ്എലിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് പുറത്തേക്കോ??