in ,

LOVELOVE AngryAngry OMGOMG CryCry LOLLOL

ഇവാൻ ആശാൻ?യൂറോപ്പിലേക്കും UCL റഫറിയെയും ബന്ധപ്പെട്ടു, അവർ പറഞ്ഞത്..

ഈ സീസണിലെ ഐഎസ്എൽ ആദ്യ പ്ലേഓഫ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സി നേടിയ വിവാദ ഫ്രീകിക്ക് ഗോളിനെ ചൊല്ലിയാണ് എതിർടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ തന്റെ ടീമിനോട്‌ കളി നിർത്തി ഡ്രസ്സിംഗ് റൂമിലേക്ക് പോകാൻ നിർദ്ദേശിച്ചത്

ഇന്ത്യൻ സൂപ്പർ ലീഗിനെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മത്സരം പൂർത്തിയാകുന്നതിന് മുൻപ് കളം വിട്ടുപോകുന്നത്.

ഈ സീസണിലെ ഐഎസ്എൽ ആദ്യ പ്ലേഓഫ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സി നേടിയ വിവാദ ഫ്രീകിക്ക് ഗോളിനെ ചൊല്ലിയാണ് എതിർടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ തന്റെ ടീമിനോട്‌ കളി നിർത്തി ഡ്രസ്സിംഗ് റൂമിലേക്ക് പോകാൻ നിർദ്ദേശിച്ചത്.

റഫറിയുടെ തെറ്റായ തീരുമാനത്തിന്റെ ഫലമായി ആവേശകരമായ മത്സരം സമനിലയിൽ നിൽക്കവേ ബാംഗ്ലൂരു നേടിയ ഗോൾ റഫറി അനുവദിക്കുകയും ചെയ്തു.

ഈ സംഭവവികാസങ്ങളെല്ലാം അരങ്ങേറിയതിന് ശേഷം കേരളത്തിലെത്തിയ ബ്ലാസ്റ്റേഴ്‌സ് പരിശീലകനും സംഘത്തിനും ഊഷ്‌മളമായ വരവേൽപ്പാണ് ഫാൻസ്‌ നൽകിയത്.

എന്തായാലും ഈയൊരു ഗോളിന്റെ വീഡിയോ ക്ലിപ്പ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ യൂറോപ്പിലുള്ള രണ്ട് റഫറിമാർക്ക് അയച്ചുകൊടുക്കുകയും, അവരിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ റഫറിയിങ് നടത്തുന്നയാൾ തീർച്ചയായും അത് ഗോളല്ല എന്ന് പറഞ്ഞിട്ടുണ്ട്.

മറ്റൊരു റഫറി അവിടെ ഡിഫെൻസ് വാൾ രൂപപ്പെടേണ്ട ആവശ്യകതയെ കുറിച്ചും സംസാരിച്ചു. ബാംഗ്ലൂരു നേടിയ ഗോൾ വ്യക്തമായും നിഷേധിക്കുന്ന ഉത്തരമാണ് രണ്ട് റഫറിമാരുടെ അടുത്ത് നിന്നും ലഭിച്ചത്.

എന്തായാലും ഫിഫയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു മത്സരം പൂർത്തിയാകുന്നതിന് മുൻപ് കളം വിട്ടതിനെതിരെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടികൾ ഉണ്ടായേക്കും.

മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ :

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

ചേത്രിയുടെ വിവാദ ഗോൾ, പരിശീലകൻ പറഞ്ഞതിങ്ങനെ..

ബ്ലാസ്‌റ്റേഴ്‌സിനെ വിലക്കിയാൽ ലീഗിന് ദോഷം ചെയ്യുമെന്ന് ആശങ്ക.