in ,

AngryAngry LOVELOVE OMGOMG CryCry LOLLOL

വിവാദ പ്ലേഓഫ്, AIFF-ന് മുൻപിൽ അവസാന മറുപടി നൽകി ബ്ലാസ്റ്റേഴ്‌സ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ പ്ലേഓഫ് മത്സരത്തിൽ വിവാദകരമായ ബാംഗ്ലൂരു എഫ്സിയുടെ ഗോളിനെ ചൊല്ലി പരിശീലകന്റെ നിർദ്ദേശപ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ടീം കളം വിട്ടിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ പ്ലേഓഫ് മത്സരത്തിൽ വിവാദകരമായ ബാംഗ്ലൂരു എഫ്സിയുടെ ഗോളിനെ ചൊല്ലി പരിശീലകന്റെ നിർദ്ദേശപ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ടീം കളം വിട്ടിരുന്നു.

തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിളിച്ചുചേർത്ത യോഗത്തിൽ റഫറിയുടെ ഭാഗത്ത്‌ തെറ്റുകൾ ഉണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾക്ക് തെളിയിക്കാനായില്ല.

ഇതോടെ റഫറിയെ വെറുതെ വിടുകയും, മത്സരം പൂർത്തിയാകുന്നതിന് മുൻപ് മൈതാനം വിട്ട ബ്ലാസ്റ്റേഴ്സിനെതിരെ നടപടികൾ സ്വീകരിക്കുമെന്ന തീരുമാനമായി.

മാർച്ച്‌ 12-നകം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയോട് ഈ സംഭവങ്ങളെ കുറിച്ചുള്ള വിശദീകരണം നൽകണമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ AIFF ന് മുൻപാകെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിശദീകരണം നൽകി. ശിക്ഷനടപടികൾ എത്രത്തോളമുണ്ടെന്ന് ബ്ലാസ്റ്റേഴ്സിന്റെ ഭാഗം കൂടി കേട്ടതിനു ശേഷം AIFF തീരുമാനിക്കും. ഇതിനെ കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സീസൺ അവസാനിക്കുന്നതിന് മുൻപ് തന്നെ അൽവരോയുടെ ട്രാൻസ്ഫർ കാര്യം തീരുമാനമാകും

ബാംഗ്ലൂരു എഫ്സി ചെയ്ത ബ്ലാസ്റ്റേഴ്‌സ് ചതി മുംബൈ സിറ്റിയോട് നടന്നില്ല??