കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ നായകനായ ഇന്ത്യൻ താരം ജെസൽ കാർണീറോ ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിച്ച് ടീം വിടുകയാണ്.
താരത്തിന്റെ കരാർ നീട്ടാനുള്ള നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കാര്യമായി നടത്താത്തതിനാൽ താരം സീസൺ അവസാനിച്ചാൽ ഫ്രീ ഏജന്റാകും.
നിലവിൽ ഐഎസ്എലിൽ നിന്നുമുള്ള രണ്ട് ക്ലബ്ബുകളിൽ നിന്നും ജെസലിന് ഓഫർ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, ഇതിൽ ഒരു ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ചിരവൈരികളാണ്.
റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായ ബാംഗ്ലൂരു എഫ്സിയാണ് ജെസലിനെ സ്വന്തമാക്കാൻ ഓഫർ നൽകിയ ഒരു ക്ലബ്ബ്.
എന്നാൽ ബാംഗ്ലൂരു എഫ്സി മുന്നോട്ട് വെച്ച ഓഫറിനോട് ജെസൽ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കികാണാം. കൂടാതെ മറ്റു ഐഎസ്എൽ ക്ലബ്ബുകളും താരത്തിന് വേണ്ടി രംഗത്ത് വരാൻ സാധ്യതയുണ്ട്.