ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ച് ബംഗളുരു എഫ്സ. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി. സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആറാം തോൽവിയാണിത്.
മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിൽ നിന്ന് ദയനീയ പ്രകടനമാണ് ഇന്ന് കാണാൻ കഴിഞ്ഞത്. എന്നിരുന്നാൽ പോലും കേരള ബ്ലാസ്റ്റേഴ്‌സ്-ബംഗളുരു എഫ്സി മത്സരത്തിലെ കണക്കുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമാണ് കാണാൻ കഴിയുന്നത്.
മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഏഴ് ഷോട്ട് ഓൺ ടാർഗറ്റും ബംഗളുരുവിൽ നിന്നും അഞ്ച് ഓൺ ടാർഗറ്റുമാണ് കാണാൻ കഴിഞ്ഞത്. ബ്ലാസ്റ്റേഴ്‌സ് മൊത്തം 21 ഷോട്ടുകളാണ് ബംഗളുരുവിനെതിരെ എടുത്തത്.
പാസ്സിങ്ങിലേക്ക് വരുമ്പോൾ ബ്ലാസ്റ്റേഴ്‌സ് 396 പാസ്സുകൾ പൂർത്തിയാക്കിയപ്പോൾ ബംഗളുരുവിന് വെറും 226 പാസ്സുകൾ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. ബ്ലാസ്റ്റേഴ്‌സ്-ബംഗളുരു മത്സരത്തിലെ കണക്കുകൾ ഇങ്ങനെ….
ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തോടൊപ്പം എടുത്ത് പറയേണ്ടതാണ് ബംഗളുരുവിന്റെ പ്രതിരോധ നിര. മത്സരത്തിലെ തുടക്കം മുതലെ മികച്ച പ്രതിരോധമാണ് ബംഗളുരു കാഴ്ച്ചവെച്ചത്.