അങ്ങനെ ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി സീസണിലെ ആദ്യ വിജയം കരസ്ഥമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മികച്ചൊരു തിരിച്ചുവരവിനൊടുവിൽ, ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം.
പിവി വിഷ്ണുവിന്റെ ഗോളിലൂടെ മുൻപിലെത്തിയ ഈസ്റ്റ് ബംഗാളിനെ നോഹ സദൗയിയുടെയും ക്വാമെ പെപ്രയുടെയും ഗോളിലൂടെ തിരച്ചടിച്ച് ബ്ലാസ്റ്റേഴ്‌സ് മത്സരം ജയിക്കുകയായിരുന്നു.
ഇന്നലത്തെ മത്സരം കാണാനായി ആയിര കണക്കിന് ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയത്. ഇപ്പോളിത കളി കാണാൻ വന്നവരുടെ കണക്കുകൾ ഔദ്യോഗികമായി പുറത്ത് വന്നിരിക്കുകയാണ്.
ഏകദേശം 24,911 ആരാധകരാണ് ഈസ്റ്റ് ബംഗാൾ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം കാണാൻ ഇന്നലെ കൊച്ചിയിലെത്തിയത്. ഈ സീസണിൽ കൊച്ചിയിലെത്തിയ ഏറ്റവും കൂടുതൽ ആരാധക കണക്കുകളാണിത്. എന്തിരുന്നാലും വരും മത്സരങ്ങളിലും കൊച്ചി മഞ്ഞ കടലാക്കുമെന്ന പ്രതിക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്.