ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയെ നേരിടുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടയാ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
ഐഎസ്എലിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. എന്നാൽ അത് അത്ര എളുപ്പമല്ല. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സ് ആരാധകരെ സങ്കടപ്പെടുത്തുന്ന രീതിയിലുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സസ്പെന്ഷനിന്റെ വക്കിലുള്ള അഞ്ചോളം താരങ്ങൾ ഹൈദരാബാദിനെതിരെയായ നിർണായകരമായ മത്സരത്തിൽ കളിച്ചേക്കില്ല എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
ഇവാൻ കലിയുഷ്നി ഏഴ് യെല്ലോ കാർഡും ഖബ്ര, നിഷു കുമാർ, പ്രഭ്സുഖൻ ഗിൽ, ജീക്‌സൺ സിംഗ് എന്നിവർക്ക് മൂന്ന് വീതം യെല്ലോ കാർഡുമുള്ളത് കൊണ്ട് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ യെല്ലോ കാർഡ് കണ്ടാൽ പ്ലേ ഓഫ് കളിക്കാൻ കഴിയില്ല എന്നതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ വരുന്നത്. എന്നാൽ ഇത് എത്രത്തോളം ശരിയാണ് എന്നതിൽ വ്യക്തതയില്ല.
എന്നാൽ ഇത്തരം അഭ്യുഹങ്ങൾക്കിടയിലും ബ്ലാസ്റ്റേഴ്സ് ആരാധകരെ തേടി ഒരു സന്തോഷവാർത്ത കൂടിയുണ്ട്. ചെറിയൊരു പരിക്കേറ്റത്തിനെ തുടർന്ന് എടികെക്കെതിരെയുള്ള മത്സരത്തിൽ കളിക്കാതിരുന്ന സഹൽ അബ്ദുൾ സമദ് തിരിച്ചെത്തുകയാണ്.
ഹൈദരാബാദിനെതിരായ ജീവൻ മരണ പോരാട്ടത്തിൽ താരം ആദ്യ ഇലവനിൽ തന്നെ കളിക്കും എന്നാണ് റിപ്പോർട്ട്. താരം കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ക്യാമ്പിൽ ചേർന്നിരുന്നു.
അതോടൊപ്പം എടികെക്കെതിരെയുള്ള പോരാട്ടത്തിൽ സസ്പെന്ഷന് മൂല്ലം കളിക്കാതിരുന്ന ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ ഹൈദരാബാദിനെതിരെ കളിക്കും.