in ,

LOVELOVE

ലൂണയുടെ അസിസ്റ്റിൽ കബ്ര ഗോൾ?ബ്ലാസ്റ്റേഴ്‌സ് മുന്നിൽ..

സീസണിലെ രണ്ടാം വിജയത്തിലേക്ക് ലക്ഷ്യം വെച്ച് ഒഡിഷ എഫ്സിക്കെതിരെ അവരുടെ മൈതാനത്തു വെച്ച് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനു ആദ്യ പകുതിയിൽ പ്രതീക്ഷ നൽകുന്ന ലീഡ്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മികച്ച രീതിയിലാണ് പോരാടിയത്

സീസണിലെ രണ്ടാം വിജയത്തിലേക്ക് ലക്ഷ്യം വെച്ച് ഒഡിഷ എഫ്സിക്കെതിരെ അവരുടെ മൈതാനത്തു വെച്ച് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനു ആദ്യ പകുതിയിൽ പ്രതീക്ഷ നൽകുന്ന ലീഡ്.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മികച്ച രീതിയിലാണ് പോരാടിയത്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് വലയിൽ ഒഡിഷ എഫ്സി പന്ത് എത്തിച്ചെങ്കിലും ഗോൾകീപ്പറെ ഫൗൾ ചെയ്തതിനാൽ റഫറി ഗോൾ നിഷേധിച്ചു.

ഇരുടീമുകളും അങ്ങോട്ടും ഇങ്ങോട്ടും പ്രെസ്സ് ചെയ്ത് കളിച്ചെങ്കിലും, ഒടുവിൽ ആദ്യ പകുതിയുടെ 35-മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ ബ്ലാസ്റ്റേഴ്‌സ് നേടി. ലൂണ നൽകിയ പന്ത് വളരെ കൃത്യമായി ഹെഡ്ഡറിലൂടെ കബ്ര തൊടുത്ത പന്ത് ഒഡിഷ ഗോൾകീപ്പർ അമരീന്ദർ സിങ്ങിനെയും മറികടന്ന് വലയിൽ പതിക്കുമ്പോൾ കലിംഗ സ്റ്റേഡിയം നിശബ്ദമായി.

എന്തായാലും ആദ്യ പകുതിയിൽ നേടിയ ഏകഗോളിന്റെ ബലത്തിൽ രണ്ടാം പകുതിക്ക് കളത്തിലിറങ്ങുന്ന ഇവാൻ വുകോമനോവിചിന്റെ കുട്ടികൾക്ക് അവസാന വിസിൽ ഉയരുന്നത് വരെ തങ്ങളുടെ വിജയം ഉറപ്പിക്കേണ്ടതുണ്ട്. എന്നാൽ ജോസപ് ഗോമ്പോവിന്റെ ഒഡിഷ എഫ്സി സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം ഗ്രൗണ്ടിൽ വിജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. രണ്ടാം പകുതിക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം..

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു

ത്രില്ലർ കംബാക്കിൽ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഒഡിഷ?