in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ജിയാനു ഉൾപ്പടെ 6 താരങ്ങൾ ഇന്ന് ബ്ലാസ്റ്റേഴ്സിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്‌

ഒഡിഷ എഫ്സിക്കെതിരെ ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം സ്‌ക്വാഡിൽ ഓസ്ട്രേലിയൻ വിദേശ താരം അപോസ്‌റ്റോലാസ് ജിയാനു ഉൾപ്പടെ 6 താരങ്ങൾ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്‌

ഒഡിഷ എഫ്സിക്കെതിരെ ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം സ്‌ക്വാഡിൽ ഓസ്ട്രേലിയൻ വിദേശ താരം അപോസ്‌റ്റോലാസ് ജിയാനു ഉൾപ്പടെ 6 താരങ്ങൾ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്‌.

നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഒഡിഷയിലെത്തിയ സമയത്തും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കൊച്ചിയിലെ ഹോട്ടലിലെ ദീവാലി ആഘോഷത്തിന്റെ ചിത്രങ്ങൾ അപോസ്‌റ്റോലാസ് ജിയാനു പങ്കുവെച്ചത് ആരാധകർക്കിടയിൽ താരം ഒഡിഷക്കെതിരെ കളിക്കുമോ ഇല്ലയോയെന്ന കാര്യത്തിൽ സംശയമുണ്ടാക്കിയിരുന്നു.

എന്തായാലും നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു അപോസ്‌റ്റോലാസ് ജിയാനുവിനെ കൂടാതെ ആയുഷ്, ഗിവ്സൻ, ശ്രീക്കുട്ടൻ, സച്ചിൻ, വിബിൻ എന്നീ താരങ്ങളും ഇന്ന് ഒഡിഷക്കെതിരെ നടക്കുന്ന എവേ മത്സരത്തിനുള്ള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഉൾപ്പെട്ടേക്കില്ല.

ഇന്ന് രാത്രി 7:30ന് ഭുവന്വേശറിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ഇവാൻ വുകോമനോവിച്ചും സംഘവും സീസണിലെ ആദ്യ എവേ മത്സരം കളിക്കാനൊരുങ്ങുന്നത്. ആദ്യ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്സിനു രണ്ടാം മത്സരം പരാജയമാണ് സമ്മാനിച്ചത്. മൂന്നാം മത്സരത്തിൽ ഒഡിഷക്കെതിരെ വിജയിച്ച്കൊണ്ട് മുന്നേറുക എന്നതാണ് ടീം ലക്ഷ്യമാക്കുന്നത്.

ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

Kbfc xtra

ഒഡിഷ vs കേരള ബ്ലാസ്റ്റേഴ്‌സ്, കിടിലൻ മത്സരത്തിന്റെ സാധ്യത ലൈനപ്പുകൾ ഇങ്ങനെ..

ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചുകൊണ്ട് തുടങ്ങണമെന്ന് ഒഡിഷ പരിശീലകൻ