ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി പുതിയൊരു സന്തോഷക്കരമായ അപ്ഡേറ്റ് പുറത്ത് വരുകയാണ്.
ഇന്ത്യൻ പ്രശസ്ത കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലഹാവോയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പുതിയൊരു CEO യെ കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്.
എന്നാൽ ആരാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ CEO എന്നതിൽ മാർക്കസ് വ്യക്തത നൽകിയിട്ടില്ല. ഒക്ടോബർ മാസം തന്നെ ബ്ലാസ്റ്റേഴ്‌സ് പുതിയ CEO യെ പ്രഖ്യാപ്പിക്കാനാണ് സാധ്യത എന്നാണ് മാർക്കസ് പറയുന്നത്.
നിലവിൽ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥർ. ഉടമസ്ഥതയിൽ വ്യവസായി നിമ്മഗദ്ദ പ്രസാദ്, ഇന്ത്യൻ ചലച്ചിത്രതാരം ചിരഞ്ജീവി, ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് അല്ലു അരവിന്ദ്, ആഗോള എൻ്റർപ്രൈസ് ഐടി സേവനദാതാക്കളായ മൗറിടെക്കിൻ്റെ CEO അനിൽ യെരാംറെഡ്ഡി എന്നിവരും ഉൾപ്പെടുന്നു.
എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി വരും ദിവസങ്ങളിൽ പുറത്ത് വിടുന്നത്.